ETV Bharat / state

അമ്പലമുക്കിൽ യുവതി നഴ്‌സറിയില്‍ മരിച്ച നിലയിൽ ; കൊലപാതകമെന്ന് സൂചന - യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കുറവൻക്കോടുള്ള അഗ്രോ ക്ലിനിക്കെന്ന നഴ്‌സറിക്കുള്ളിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്

Ambalamukku woman death woman killed in Ambalamukku യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി അമ്പലമുക്കിൽ യുവതിയെ കൊലപ്പെടുത്തി
അമ്പലമുക്കിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
author img

By

Published : Feb 6, 2022, 7:56 PM IST

തിരുവനന്തപുരം : അമ്പലമുക്കിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് സ്വദേശി വിനീതയാണ് (37) മരിച്ചത്. കുറവൻകോടുള്ള അഗ്രോ ക്ലിനിക്കെന്ന നഴ്‌സറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടുത്തെ ജീവനക്കാരിയായിരുന്നു വിനീത. കൊലപാതകമെന്നാണ് പൊലീസ് നിഗമനം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ചെടികൾ വാങ്ങാൻ നഴ്‌സറിയിലെത്തിയ ആള്‍ ആരെയും കാണാതെ ഉടമസ്ഥനെ വിളിക്കുകയായിരുന്നു.

Also Read: പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആക്രമിക്കാനെത്തിയ പ്രതിക്ക് വെടിയേറ്റു

ഉടമസ്ഥൻ വന്നതിന് ശേഷം നടത്തിയ തിരച്ചിലില്‍ കടയ്ക്കുള്ളിൽ വിനീതയെ മരിച്ച നിലയിൽ കണ്ടെത്തി. വിനീതയുടെ കഴുത്തിൽ മുറിവുണ്ട്. അണിഞ്ഞിരുന്ന സ്വർണമാല കാണാനില്ല. അതേസമയം സ്ഥാപനത്തിൽ നിന്ന് പണമൊന്നും നഷ്ടപ്പെട്ടിട്ടുമില്ല.

സ്ഥലത്ത് പൊലീസും ഫോറൻസിക് വിദഗ്‌ധരും എത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതിന് ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂവെന്ന് പേരൂർക്കട പൊലീസ് അറിയിച്ചു. ഭർത്താവ് മരിച്ചതിന് ശേഷം അഛനും അമ്മയ്ക്കുമൊപ്പമാണ് വിനീത താമസിച്ചിരുന്നത്. രണ്ട് കുട്ടികളെ നോക്കിയിരുന്നതും വിനീതയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.