ETV Bharat / state

നടുറോഡിൽ യുവതിക്ക് ക്രൂരമർദനം: കേസെടുത്ത് പൊലീസ് - നടുറോഡിൽ യുവതിയെ ആക്രമിച്ചതിന് പൊലീസ് കേസെടുത്തു

മോഷണക്കുറ്റം ആരോപിച്ച് സ്‌ത്രീയെ മര്‍ദിക്കുന്നുവെന്ന തരത്തിലാണ് വീഡിയോ ആദ്യം പുറത്തുവന്നത്

woman assault on road in Thiruvananthapuram  woman assault on road  woman brutally assault on road  നടുറോഡിൽ യുവതിക്ക് ക്രൂരമർദനം  തിരുവനന്തപുരത്ത് നടുറോഡിൽ യുവതിക്ക് ക്രൂരമർദനം  നടുറോഡിൽ യുവതിയെ ആക്രമിച്ചു  നടുറോഡിൽ യുവതിയെ ആക്രമിച്ചതിന് പൊലീസ് കേസെടുത്തു  യുവതിയെ മർദിച്ച് ബ്യൂട്ടിപാർലർ ഉടമ
നടുറോഡിൽ യുവതിക്ക് ക്രൂരമർദനം; കേസെടുത്ത് പൊലീസ്
author img

By

Published : May 27, 2022, 11:54 AM IST

Updated : May 27, 2022, 1:01 PM IST

തിരുവനന്തപുരം: ശാസ്‌തമംഗലത്ത് യുവതിക്ക് നടുറോഡില്‍ ക്രൂരമര്‍ദനം. മര്‍ദനമേറ്റ മരുതംകുഴി സ്വദേശി ശോഭന മ്യൂസിയം പൊലീസില്‍ പരാതി നല്‍കി. ശാസ്‌തമംഗലത്തിന് സമീപം ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന മീനയാണ് യുവതിയെ മർദിച്ചത്.

സംഭവത്തിന്‍റെ വീഡിയോ പുറത്തു വന്നിരുന്നു. ഈ വീഡിയോയില്‍ ശോഭനയെ പല തവണ മീന മര്‍ദിക്കുന്നത് വ്യക്തമാണ്. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. മോഷണക്കുറ്റം ആരോപിച്ച് സ്‌ത്രീയെ മര്‍ദിക്കുന്നുവെന്ന തരത്തിലാണ് വീഡിയോ ആദ്യം പുറത്തുവന്നത്. സ്വര്‍ണവള മോഷ്‌ടിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പ്രചരണം.

നടുറോഡിൽ യുവതിക്ക് ക്രൂരമർദനം; കേസെടുത്ത് പൊലീസ്

എന്നാല്‍ ശോഭന പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് കഥ മാറിയത്. മര്‍ദനത്തിന് ഇരയായ സ്‌ത്രീ തന്‍റെ ഷോപ്പിന് സമീപം ഇരിക്കുകയായിരുന്നുവെന്നും തന്നെ പല തരത്തില്‍ പ്രകോപിപ്പിച്ചെന്നും ഉടമ മീന ആരോപിക്കുന്നു. ആ പ്രകോപനം സഹിക്ക വയ്യാതെയാണ് താന്‍ യുവതിയെ മര്‍ദിച്ചതെന്നാണ് മീന പറയുന്നത്.

മീന യുവതിയെ ചെരിപ്പൂരി അടിക്കുന്നതും വീഡിയോയില്‍ കാണാം. അതേസമയം മൊബൈല്‍ ഫോണ്‍ കാണാത്തതിനാല്‍ ബ്യൂട്ടിപാര്‍ലറിന് സമീപം തിരയുകയായിരുന്നുവെന്നാണ് ശോഭന പറയുന്നത്. ശോഭനയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Last Updated : May 27, 2022, 1:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.