തിരുവനന്തപുരം: പാലോട് ഗ്യാസ് സ്റ്റൗ റിപ്പയറിംഗിന് വീട്ടിലെത്തി കുട്ടിയുടെ മാല മോഷ്‌ടിച്ച സ്ത്രീ പിടിയിൽ. പാലോട് സ്വദേശി ശിൽപ (24) ആണ് പിടിയിലായത്. തിരുവനന്തപുരത്തെ ഗ്യാസ് റിപ്പയറിംഗ് കടയിലെ ജീവനക്കാരിയായ ശിൽപ വിവിധ ഗ്യാസ് ഏജൻസികളുടെ പേരിൽ വീടുകളിൽ എത്തി ഗ്യാസ് സ്റ്റൗ സർവീസിംഗ് നടത്താറുണ്ട്. മാല മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ശിൽപയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും തുടർന്ന് കുറ്റ സമ്മതം നടത്തുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. പാലോട് സ്റ്റേഷൻ ഇൻസ്പെക്‌ടർ സി.കെ മനോജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
കുട്ടിയുടെ മാല മോഷ്‌ടിച്ച സ്ത്രീ പിടിയിൽ - Woman
മാല മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ശിൽപയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും തുടർന്ന് കുറ്റ സമ്മതം നടത്തുകയുമായിരുന്നു