ETV Bharat / state

ബെവ് ക്യു ആപ്പ് പിൻവലിക്കാൻ ഒരുങ്ങി ബിവറേജസ് കോർപ്പറേഷൻ

സംസ്ഥാനത്ത് ബാറുകൾ അടക്കം പ്രവർത്തനം തുടങ്ങിയ സാഹചര്യത്തിൽ ബെവ് ക്യൂ ആപ്പ് ഇനി ആവശ്യമില്ലെന്നാണ് കോർപ്പറേഷൻ്റെ വിലയിരുത്തൽ. അന്തിമതീരുമാനം മന്ത്രിസഭ യോഗത്തിൽ ഉണ്ടാകും.

withdrawing bevco app  Beverages Corporation kerala  ബെവ് കോ അപ്പ്  ബിവറേജസ് കോർപ്പറേഷൻ കേരളാ
ബെവ് കോ അപ്പ് പിൻവലിക്കാൻ ഒരുങ്ങി ബിവറേജസ് കോർപ്പറേഷൻ
author img

By

Published : Jan 9, 2021, 3:00 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വിതരണത്തിന് ഉപയോഗിക്കുന്ന ബെവ് ക്യു ആപ്പ് ഉപേക്ഷിക്കാൻ ബിവറേജസ് കോർപ്പറേഷൻ തീരുമാനം. ഇതു സംബന്ധിച്ച നിർദ്ദേശം എക്സൈസ് വകുപ്പിന് കോർപ്പറേഷൻ നൽകിയിട്ടുണ്ട്. ഈ നിർദ്ദേശം എക്സൈസ് വകുപ്പ് സംസ്ഥാന സർക്കാരിനും കൈമാറി. അന്തിമതീരുമാനം മന്ത്രിസഭ യോഗത്തിൽ ഉണ്ടാകും.

സംസ്ഥാനത്ത് ബാറുകൾ അടക്കം പ്രവർത്തനം തുടങ്ങിയ സാഹചര്യത്തിൽ ബെവ് ക്യു ആപ്പ് ഇനി ആവശ്യമില്ലെന്നാണ് കോർപ്പറേഷൻ്റെ വിലയിരുത്തൽ. ബാറുകളിൽ ബുക്കിങ്ങില്ലാതെ മദ്യം ലഭിക്കുന്ന സാഹചര്യത്തിൽ ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളിൽ ആപ്പ് നിർബന്ധമാക്കുന്നത് വിൽപ്പനയെ ബാധിക്കും. ഇതുമൂലം കോർപ്പറേഷൻ്റെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാവുമെന്നാണ് വിലയിരുത്തൽ. മദ്യം വാങ്ങാൻ എത്തുന്നവർക്ക് അപ്പ് ഇല്ലെങ്കിലും മദ്യം നൽകാൻ കോർപ്പറേഷൻ വാക്കാൽ ഔട്ട്ലെറ്റ് മാനേജർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ലോക്‌ഡൗണിനെ തുടർന്ന് നിർത്തി വച്ച മദ്യ വിതരണം മെയ് 27നാണ് പുനരാംഭിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉറപ്പുവരുത്തി മദ്യവിൽപന നടത്തുന്നതിനാലാണ് ബിവറേജസ് കോർപ്പറേഷൻ ബെവ് ക്യൂ ആപ്പ് കൊണ്ടുവന്നത്. പിന്നാലെ ബാറുകളിലൂടെ പാഴ്‌സൽ വിൽപനയും അനുവദിച്ചു. ഇതിനും ബെവ്ക്യു അപ്പിൽ ബുക്കിംഗ് നിർബന്ധമായിരുന്നു. ഡിസംബർ 24ന് ആണ് സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തനം പൂർണതോതിൽ ആരംഭിക്കാൻ സർക്കാർ അനുമതി നൽകിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.