ETV Bharat / state

കാറ്റാടി യന്ത്ര കേസ്; സരിത എസ്. നായർക്ക് വീണ്ടും അറസ്റ്റ് വാറണ്ട് - സരിത എസ് നായർ വാർത്ത

സരിത എസ്. നായർക്ക് പുറമെ, ബിജു രാധാകൃഷ്‌ണൻ, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

saritha s nair  saritha s nair news  saritha s nair arrest  windmill case saritha  കാറ്റാടി യന്ത്ര കേസ്  കാറ്റാടി യന്ത്ര കേസ് വാർത്ത  സരിത എസ് നായർ  സരിത എസ് നായർ വാർത്ത  സരിത എസ് നായർക്ക് അറസ്റ്റ് വാറണ്ട്
സരിത എസ്. നായർക്ക് വീണ്ടും അറസ്റ്റ് വാറണ്ട്
author img

By

Published : Jul 23, 2021, 9:14 PM IST

തിരുവനന്തപുരം: കാറ്റാടി യന്ത്രത്തിൻ്റെ വിതരണാവകാശം നൽകാമെന്നു വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി സരിത എസ്. നായർക്ക് വീണ്ടും അറസ്റ്റ് വാറണ്ട്. കോടതിയിൽ ഹാജരാക്കാതിരുന്ന സരിതയ്‌ക്കെതിരെ കഴിഞ്ഞ തവണ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

എന്നാൽ, ഇത്തവണയും കേസിലെ ഒന്നാം പ്രതികൂടിയായ സരിത കോടതിയിൽ ഹാജരായില്ല. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. തിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

കാട്ടാക്കട സ്വദേശി അശോക് കുമാർ നടത്തിവന്ന ലെൻസ് പവർ ആൻഡ് കണക്‌ട് എന്ന സ്ഥാപനത്തിന് വൈദുതി ഉത്പാദിപ്പിക്കാവുന്ന കാറ്റാടി യന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ വിതരണത്തിന്‍റെ മൊത്തം അവകാശം നൽകാമെന്ന് പ്രതി വാഗ്‌ദാനം ചെയ്‌തിരുന്നു. ഇതിനായി പ്രതികളുടെ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് രജിസ്‌ട്രേഷൻ തുകയായി 4,50,000 രൂപ നിക്ഷേപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.

Also Read: കൊടകര കുഴല്‍പ്പണ കേസ്: കുറ്റപത്രം സമർപ്പിച്ചു, കെ സുരേന്ദ്രനും മകനും സാക്ഷികള്‍

തുടർന്ന്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ പരാതിക്കാരൻ പണം നിക്ഷേപിക്കുകയും ചെയ്‌തു. എന്നാൽ, പരാതിക്കാരൻ അന്വേഷിച്ചപ്പോൾ ഇത്തരത്തിൽ ഒരു കമ്പനി നിലവിലില്ലെന്ന് മനസിലാക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

സരിത എസ്. നായർ, ബിജു രാധാകൃഷ്‌ണൻ, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. 2009ലാണ് കേസിനാസ്‌പദമായ സംഭവം. 2010ലാണ് വലിയതുറ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഈ കേസിൽ മുൻപും സരിതയ്ക്ക് കോടതി വാറണ്ട് നൽകിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.