ETV Bharat / state

ഭർത്താവിന്‍റെ മരണത്തിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി - പോത്തൻകോട്

ആത്മഹത്യ ചെയ്‌തത് പോത്തൻകോട് പാറവിളാകം സൂര്യഭവനിൽ പരേതനായ സൂരജ് സുനിലിന്‍റെ ഭാര്യ മിഥുന

wife committed after husband's death  ഭർത്താവിന്‍റെ മരണത്തിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി  ആത്മഹത്യ  മരണം  പോത്തൻകോട്  suicide
ഭർത്താവിന്‍റെ മരണത്തിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി
author img

By

Published : Sep 12, 2021, 2:42 PM IST

തിരുവനന്തപുരം : വാഹനാപകടത്തിൽ ഭർത്താവ് മരിച്ചതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. പോത്തൻകോട് പാറവിളാകം സൂര്യഭവനിൽ പരേതനായ സൂരജ് സുനിലിന്‍റെ ഭാര്യ മിഥുന(22)യാണ് ആത്മഹത്യ ചെയ്‌തത്. കഴിഞ്ഞ ദിവസം പുലർച്ചെ 2 മണിയോടെ മിഥുനയെ കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിൽ രാവിലെ 7 മണിയോടെ പോത്തൻകോട് ചിറ്റിക്കര പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

മംഗലപുരം കന്നുകാലിവനം സ്വദേശിനിയാണ് മിഥുന. ഇക്കഴിഞ്ഞ 5ന് മിഥുനയുടെ ഭർത്താവ് സൂരജ് ദേശീയ പാതയിൽ മുട്ടത്തറയിൽവച്ചുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. തിരുവല്ലത്തെ സ്വകാര്യ നഴ്‌സിങ് കോളജ് വിദ്യാർഥിനിയായിരുന്ന മിഥുനയെ കോളജിൽ വിട്ട് മടങ്ങവെ അമിത വേഗതയിലെത്തിയ കാർ സൂരജിന്‍റെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

Also Read: നിസാമുദ്ദീന്‍ - തിരുവനന്തപുരം എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച; മൂന്ന് സ്‌ത്രീകളുടെ സ്വര്‍ണവും മൊബൈലുകളും കവര്‍ന്നു

സൂരജിന്‍റെ മരണത്തെ തുടർന്ന് വിഷമത്തിലായിരുന്ന മിഥുന ബന്ധുക്കളുടെ നിരീഷണത്തിലായിരുന്നു. രാത്രിയിൽ വീട്ടുകാരുടെ കണ്ണുവെട്ടിച്ചാണ് പാറക്കുളത്തിലെത്തി ജീവനൊടുക്കിയത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോത്തൻകോട് പൊലീസ് കേസെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.