ETV Bharat / state

ജാതി സെൻസസ് നടപ്പിലാക്കണം; വെൽഫയർ പാർട്ടി സെക്രട്ടേറിയറ്റ് വളഞ്ഞു - ജാതി സെൻസസ്

Welfare party protest about cast census: ന്യൂനപക്ഷങ്ങൾക്ക് അർഹതപ്പെട്ട അവകാശം ലഭിക്കാതിരിക്കുന്ന സാഹചര്യത്തിന് മാറ്റമുണ്ടാകണമെന്ന് വെൽഫെയർ പാർട്ടി.

cast census  Welfare party protest  ജാതി സെൻസസ്  വെൽഫയർ പാർട്ടി പ്രതിഷേധം
Welfare party protest about cast census
author img

By ETV Bharat Kerala Team

Published : Jan 3, 2024, 6:28 PM IST

ജാതി സെൻസസ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ; വെൽഫയർ പാർട്ടിയുടെ സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിഷേധം

തിരുവനന്തപുരം : ജാതി സെൻസസ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ആദ്യമായി പരസ്യ പ്രക്ഷോഭത്തിന് തുടക്കമിട്ട് ജമാഅത്തെ ഇസ്ലാമിക്ക് കീഴിലെ വെൽഫയർ പാർട്ടി (Welfare party protest about cast census). ജാതി സെൻസെസ് നടപ്പിലാക്കുക, എയ്‌ഡഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിടുക, സർക്കാർ സർവീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പിലാക്കുക. എന്നീ ആവശ്യങ്ങൾ ഉയർത്തി ആയിരങ്ങളെ പങ്കെടുപ്പിച്ചുള്ള സെക്രട്ടറിയേറ്റ് വളയലിനാണ് വെൽഫയർ പാർട്ടി നേതൃത്വം നൽകിയത്.

പിണറായിയുടെ ഇരട്ട ചങ്കും , പ്രതിപക്ഷത്തിന്‍റെ നിലപാടും പെരുന്നയിൽ പണയം വെച്ചിരിക്കുകയാണെന്നും ന്യൂനപക്ഷങ്ങൾ അർഹതപ്പെട്ട അവകാശം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. 85% വരുന്ന രാജ്യത്തെ സാമാന്യ ജന വിഭാഗം അധികാര പങ്കാളിത്തം, വിദ്യാഭ്യാസ പുരോഗതി, സാമൂഹ്യ മുന്നേറ്റം എന്നിവയിൽ ഇപ്പോഴും പിന്നിലാണ്. ലോകത്തിന് മുന്നിൽ മാതൃകയായ കേരളത്തിൽ പോലും വികസനത്തിന്‍റെ പട്ടികയിൽ ന്യൂനപക്ഷങ്ങൾ പിന്നിലാണ്.

കേരളത്തിലെ പട്ടികജാതി പിന്നാക്കക്കാരുടെ ചോരയിലും രക്തസാക്ഷിത്വത്തിലും വളർന്ന പാർട്ടിയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി. അത്‌ പിണറായി വിജയൻ മറന്ന് പോകരുതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു. ഇന്ത്യ മുന്നണി ജാതി സെൻസെസ് ആവശ്യപ്പെടുമ്പോൾ കേരളം എന്ത് കൊണ്ട് അതിൽ നടപടി എടുക്കാത്തത്. ന്യൂനപക്ഷരായ വിദ്യാർത്ഥികൾ സ്വിഗി, സോമാറ്റോ എന്നിവയിൽ ഓടിനടന്ന് പണിചെയ്‌ത് വരുമാനം കണ്ടെത്തി പഠനം നടത്തേണ്ടി വരുന്ന സ്ഥിതിയാണ് ഉള്ളതൊന്നും സമ്മേളനം വിമർശിച്ചു.

ഇന്ന് രാവിലെ 9 മണി മുതൽ ഉച്ചവരെയായിരുന്നു സെക്രട്ടറിയേറ്റ് വളയൽ പ്രതിഷേധം. ഫ്രറ്റെണിറ്റി മൂവ്മെന്‍റ് ഇന്ത്യ, എസ് ഡി പി ഐ, കെപിഎംഎസ്, പിഡിപി, സി എസ് ഡി എസ്, വണിക വൈശ്യ സംഘം, ബി എസ് പി, തുടങ്ങി വിവിധ ന്യൂനപക്ഷ സംഘടനകളുടെ നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.