ETV Bharat / state

സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത ; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 12നും ഡിസംബർ13നും മത്സ്യബന്ധനത്തിന് വിലക്ക്

weather updates  rain  rain updates  weather  മഴ  മഴയ്‌ക്ക് സാധ്യത  ശക്തമായ മഴയ്‌ക്ക് സാധ്യത  മഴ മുന്നറിയിപ്പ്  കാലാവസ്ഥ  ഇന്നത്തെ കാലാവസ്ഥ  സംസ്ഥാനത്ത് മഴ ശക്തം  കാലാവസ്ഥ മുന്നറിയിപ്പ്  മത്സ്യബന്ധനത്തിന് വിലക്ക്  മാൻഡോസ് ചുഴലിക്കാറ്റ്  weather updates kerala
മഴയ്‌ക്ക് സാധ്യത
author img

By

Published : Dec 11, 2022, 10:09 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. മാന്‍ഡോസ് ചുഴലിക്കാറ്റിനെ തുടർന്നാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. മൂന്ന് ദിവസം മഴ ശക്തമായി തുടരും.

ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകും.

തിങ്കളാഴ്‌ച (ഡിസംബർ 12) യെല്ലോ അലർട്ട്: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Also read: കര തൊട്ട് മാന്‍ഡോസ് : തമിഴ്‌നാട്ടില്‍ ശക്തമായ മഴയും കാറ്റും, കനത്ത ജാഗ്രത

ചൊവ്വാഴ്‌ച (ഡിസംബർ 13) യെല്ലോ അലർട്ട്: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 12നും ഡിസംബർ 13നും മത്സ്യബന്ധനത്തിന് പോകുന്നതും വിലക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.