ETV Bharat / state

സംസ്ഥാനത്ത് വ്യാപക മഴ ; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് - kerala rain

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വ്യാപക മഴ  കേരളത്തിൽ മഴ  മഴ വാർത്തകൾ  മഴ  മഴ വാർത്തകൾ കേരളം  വ്യാപക മഴ കേരളം  ശക്തമായ മഴ  കനത്ത മഴ  യെല്ലോ അലർട്ട്  കേരളത്തിൽ യെല്ലോ അലർട്ട്  12 ജില്ലകളിൽ യെല്ലോ അലർട്ട്  വെള്ളക്കെട്ട്  rain updates  weather updates kerala  rain  kerala rain  rain news
സംസ്ഥാനത്ത് വ്യാപക മഴ: ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്
author img

By

Published : Oct 18, 2022, 9:42 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ. ഇന്ന് (ഒക്‌ടോബർ 18) 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

തിരുവനന്തപുരം, കൊല്ലം, വയനാട് ഒഴികെ 9 ജില്ലകളിൽ നാളെയും (ഒക്‌ടോബർ 19) യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം ജില്ലയിൽ ഇന്നലെ (ഒക്‌ടോബർ 17) രാത്രി മുതൽ ശക്തമായ മഴ തുടരുകയാണ്. ഇതോടെ നഗരത്തിലെ റോഡുകളിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

തെക്കുകിഴക്കൻ അറബിക്കടലിലെ കേരള തീരത്തെ ചക്രവാതച്ചുഴി, വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ കേരളത്തിനും തമിഴ്‌നാടിനും മുകളിലൂടെയുള്ള ന്യൂനമർദ പാത്തി, തെക്കുപടിഞ്ഞാറൻ അറബിക്കടലിലെ മറ്റൊരു ചക്രവാതച്ചുഴി എന്നിവയാണ് വ്യാപകമായ മഴയ്ക്ക് കാരണം. ബംഗാൾ ഉൾക്കടലിൽ വ്യാഴാഴ്‌ചയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. അങ്ങനെയാണെങ്കിൽ വരും ദിവസങ്ങളിലും മഴ ശക്തമായി തുടരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.