ETV Bharat / state

സംസ്ഥാനത്ത് ഓഗസ്റ്റ് 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴ: 9 ജില്ലകളിൽ യെല്ലോ അലർട്ട്

കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത നിലനിൽക്കുന്നതിനാൽ മലയോര മേഖലയിലുള്ളവർക്കും ജാഗ്രത നിർദേശം.

weather updates kerala  rain updates kerala  heavy rain in kerala  rain latest news  ഒറ്റപ്പെട്ട ശക്തമായ മഴ  യെല്ലോ അലർട്ട്  മലയോര മേഖല  ജാഗ്രത നിർദേശം  മഴ ജാഗ്രത നിർദേശം  കേന്ദ്ര കാലാവസ്ഥ വകുപ്പ്  ന്യൂനമർദം  മണ്ണിടിച്ചിൽ  ഉരുൾപൊട്ടൽ
സംസ്ഥാനത്ത് ഓഗസ്റ്റ് 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്
author img

By

Published : Aug 8, 2022, 8:38 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡീഷ-പശ്ചിമ ബംഗാൾ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യൂനമർദം ഒഡിഷ-വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം ശക്തികൂടിയ ന്യൂനമർദമായി മാറിയിട്ടുണ്ട്. ഇതിന്‍റെ സ്വാധീനത്താൽ ഓഗസ്റ്റ് 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത നിലനിൽക്കുന്നതിനാൽ മലയോര മേഖലയിൽ ജാഗ്രത തുടരണമെന്നും മുന്നറിയിപ്പുണ്ട്.

ഓഗസ്റ്റ് 9ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ: കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ഓഗസ്റ്റ് 10ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ഓഗസ്റ്റ് 11ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ: മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.