ETV Bharat / state

Weather Updates In Kerala ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് മഴ തുടരും - കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ തുടരും

Rain Updates in Kerala: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ തുടരും. കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ഇന്നും ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളില്‍ നാളെയും യെല്ലോ അലര്‍ട്ട്. തെക്കന്‍ തമിഴ്‌നാട് തീരത്ത് ജാഗ്രത നിര്‍ദേശം.

Weather Updates in Kerala Today  ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം  സംസ്ഥാനത്ത് മഴ തുടരും  കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ തുടരും  യെല്ലോ അലര്‍ട്ട്
Weather Updates in Kerala Today
author img

By ETV Bharat Kerala Team

Published : Sep 21, 2023, 6:18 AM IST

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് (Rain Updates in Kerala) അടുത്ത ദിവസം മിതമായ രീതിയിൽ മഴയ്ക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ഇന്നും നാളെയും (സെപ്‌റ്റംബര്‍ 20, 21) യെല്ലോ അലര്‍ട്ട് (Yellow Alert in Kerala) പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് ഇന്ന് (സെപ്‌റ്റംബര്‍ 20) യെല്ലോ അലര്‍ട്ടുള്ളത്. അതേ സമയം ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളില്‍ നാളെ യെല്ലോ അലര്‍ട്ട് ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Weather Updates in Kerala Today  ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം  സംസ്ഥാനത്ത് മഴ തുടരും  കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ തുടരും  യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് മഴ തുടരും

ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ തെക്കന്‍ തമിഴ്‌നാട് തീരത്ത് ഇന്ന് (സെപ്‌റ്റംബര്‍ 20) രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നല്‍കി. മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കാനും നിര്‍ദേശം.

മത്സ്യ ബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുണ്ടാകുന്ന അപകട സാധ്യത ഒഴിവാക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനും ജനങ്ങള്‍ക്ക് മുന്നറിയിപ്പുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.