ETV Bharat / state

Weather update| സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് വ്യാപക മഴയ്‌ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട് - യെല്ലോ അലർട്ട്

ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്.

Weather update  rain  rain update  weather kerala  kerala rain  heavy rain in kerala  വ്യാപക മഴ  കേരളത്തിൽ വ്യാപക മഴ  സംസ്ഥാനത്ത് മഴ  മഴ കേരളം  മഴ മുന്നറിയിപ്പ് കേരളം  മഴ മുന്നറിയിപ്പ്  കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  യെല്ലോ അലർട്ട്  yellow alert
Weather update
author img

By

Published : Jul 14, 2023, 12:17 PM IST

തിരുവനന്തപുരം : കേരളത്തിൽ രണ്ട് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

വരുന്ന രണ്ട് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വരുന്ന മൂന്ന് മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട മേഖലകളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.

വരുന്ന രണ്ട് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മൺസൂൺ പാത്തിയുടെ പടിഞ്ഞാറെ അറ്റം അതിന്‍റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടും കിഴക്കെ അറ്റം വടക്കോട്ടും മാറിയാണ് സ്ഥിതി ചെയ്യുന്നത്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യുനമർദ പാത്തി നിലനിൽക്കുകയാണ്.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. ജൂലൈ 16ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കടലാക്രമണ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും തീരദേശവാസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ജൂലൈ 15 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് 12-ാം തിയതി നിര്‍ദേശം നല്‍കിയിരുന്നു. മുന്നറിയിപ്പുള്ള ദിവസങ്ങളിൽ വടക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില സമയം മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇത് കണക്കിലെടുത്താണ് ജൂലൈ 15 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശം നൽകിയത്.

കര്‍ണാടക - ലക്ഷദ്വീപ് തീരത്തും ജാഗ്രത : കര്‍ണാടക - ലക്ഷദ്വീപ് തീരവും അതിനോട് ചേര്‍ന്ന തെക്കുകിഴക്കന്‍, മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില സമയങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴയാണ് തുടരുന്നത്. 34 പേർക്കാണ് മഴക്കെടുതിയിൽ ജീവൻ നഷ്‌ടമായത്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്‌മീര്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും സമീപപ്രദേശങ്ങളിലും വരും ദിവസങ്ങളിലും അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കാലവർഷക്കെടുതിയെ തുടർന്ന് ഹിമാചലില്‍ കുടുങ്ങിയ ഹൗസ് സര്‍ജന്‍മാരുടെ സംഘം ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഹിമാചലില്‍ വിനോദ സഞ്ചാരത്തിന് എത്തിയ എറണാകുളം മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഹൗസ് സര്‍ജന്‍മാരുടെ സംഘമാണ് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. സംഘത്തില്‍ 27 ഡോക്‌ടർമാരാണുള്ളത്. ഹിമാചലിൽ ഉണ്ടായ മിന്നല്‍ പ്രളയത്തെ തുടർന്ന് ദിവസങ്ങളായി ഇവിടെ കുടുങ്ങി കിടക്കുകയായിരുന്നു ഇവർ.

മണാലി ജില്ല ഭരണകൂടവുമായും ഹിമാചല്‍ പ്രദേശ് ഡിജിപിയുമായും കേരള സര്‍ക്കാര്‍ നിരന്തര ആശയ വിനിമയം നടത്തിയതിന് പിന്നാലെ ജൂലൈ 12നാണ് മലയാളി ടൂര്‍ ഓപ്പറേറ്ററുടെ സഹായത്തോടെ ഇവര്‍ക്ക് പ്രത്യേക യാത്ര സൗകര്യങ്ങള്‍ ക്രമീകരിച്ചത്. 10 പുരുഷന്‍മാരും 17 സ്ത്രീകളുമാണ് ഡല്‍ഹിയിലേക്കുള്ള യാത്ര ആരംഭിച്ചത്. രണ്ട് വാഹനങ്ങളിലായാണ് സംഘം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ഇവര്‍ക്ക് ഭക്ഷണം അടക്കമുള്ളവ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.