ETV Bharat / state

കേരളത്തില്‍ മഴ കനക്കുന്നു: എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിനെ തുടര്‍ന്ന് ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Latest rain update kerala  weather update kerala  kerala rains  kerala rains today  kerala red alert districts  Kerala Weather News Live Updates  കേരളത്തില്‍ മഴ ശക്തം  കേരളത്തിന്‍റെ കാലാവസ്ഥ റിപ്പോര്‍ട്ട്  ഓറഞ്ച് അലര്‍ട്ട് ജില്ലകള്‍  കേരളത്തിലെ റെഡ് അലര്‍ട്ട് ജില്ലകള്‍  കേരളത്തിലെ യെല്ലോ അലര്‍ട്ട് ജില്ലകള്‍
കേരളത്തില്‍ മഴ കനക്കുന്നു ; എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
author img

By

Published : Aug 5, 2022, 12:22 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിനെ തുടര്‍ന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.

4 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഴ മുന്നറിയിപ്പില്ലാത്തത്. നാളെ മുതല്‍ തിങ്കളാഴ്‌ച വരെ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകും.

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. തെക്കന്‍ ആന്ധ്രാപ്രദേശിനും വടക്കന്‍ തമിഴ്‌നാടിനും സമീപത്തായി നിലനില്‍ക്കുന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാത ചുഴി ഞായറാഴ്‌ച ന്യൂനമര്‍ദമായി രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

ശക്തമായ കാറ്റിന് സാധ്യതയുളളതിനാല്‍ കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.