ETV Bharat / state

സംസ്ഥാനത്ത്‌ 9 ജില്ലകളിൽ യെല്ലോ അലർട്ട്; പത്തനംതിട്ടയില്‍ റെഡ്‌ അലര്‍ട്ട്‌ - rain in kerala

Weather update in Kerala : പത്തനംതിട്ടയില്‍ റെഡ്‌ അലര്‍ട്ട്‌, തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. കൊല്ലം ആലപ്പുഴ എറണാകുളം തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

Weather update  Weather update in Kerala  yellow and orange alert  yellow alert  orange alert  മഴ മുന്നറിയിപ്പ്  യെല്ലോ അലർട്ട്  ഓറഞ്ച് അലർട്ട്  കാലാവസ്ഥ വകുപ്പ്‌  rain in kerala  red alert
Weather update in Kerala
author img

By ETV Bharat Kerala Team

Published : Nov 22, 2023, 8:01 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്‌ച വരെ ശക്തമായ ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് (Weather update in Kerala). പത്തനംതിട്ടയില്‍ റെഡ്‌ അലര്‍ട്ട്‌, തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം ആലപ്പുഴ എറണാകുളം തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട് (yellow and orange alert). തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, വയനാട്, ജില്ലകളിൽ നാളെയും യെല്ലോ അലര്‍ട്ട് ആയിരിക്കും.

Weather update  Weather update in Kerala  yellow and orange alert  yellow alert  orange alert  മഴ മുന്നറിയിപ്പ്  യെല്ലോ അലർട്ട്  ഓറഞ്ച് അലർട്ട്  കാലാവസ്ഥ വകുപ്പ്‌  rain in kerala  red alert
സംസ്ഥാനത്ത്‌ 9 ജില്ലകളിൽ യെല്ലോ അലർട്ട്

പ്രത്യേക അറിയിപ്പ്: നെയ്യാർ ഡാമിന്‍റെ നാലു ഷട്ടറുകളും 10 സെമീ. വീതം 40 സെമീ. നിലവിൽ ഉയർത്തിയിട്ടുണ്ട്. (ഇന്ന് നവംബർ - 22) വൈകീട്ട് 05:00 ന് ഓരോ ഷട്ടറുകളും 15 സെമീ. കൂടി ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്‌ടർ അറിയിച്ചു.

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറി താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വയ്ക്ക‌ണം. മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയാറാകേണ്ടതാണ്. സ്വകാര്യ - പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍, ബോര്‍ഡുകള്‍, പോസ്റ്റുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കുകയും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

മിന്നല്‍ ഉണ്ടാകും, ജാഗ്രത വേണം...

  • ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടാലുടന്‍ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറേണ്ടതാണ്. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
  • ശക്തമായ മഴയ്‌ക്കൊപ്പം കാറ്റും ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ വീടുകളില്‍ വാതിലുകളും ജനലുകളും അടച്ചിടുകയും അവയ്‌ക്കരികില്‍ നില്‍ക്കാതിരിക്കുകയും ചെയ്യുക.
  • ഇടിമിന്നല്‍ സമയങ്ങളില്‍ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കുകയും ചെയ്യുക.
  • ഇടിമിന്നലുണ്ടാകുന്ന സമയങ്ങളില്‍ ടെലിഫോണ്‍ ഉപയോഗം ഒഴിവാക്കാന്‍ ശ്രമിക്കണം.
  • മഴയും ഇടിമിന്നലുമുണ്ടാകുന്ന സാഹചര്യങ്ങളില്‍ വൃക്ഷങ്ങള്‍ക്ക് ചുവട്ടില്‍ അഭയം പ്രാപിക്കരുത്. മരച്ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ വാഹനത്തിനുള്ളില്‍ തുടര്‍ന്നാലും കയ്യും കാലും പുറത്തിടരുത്.
  • സൈക്കിള്‍, ബൈക്ക്, ട്രാക്‌ടര്‍ എന്നിവയിലെ യാത്രകള്‍ പരമാവധി ഒഴിവാക്കണം.
  • കാറ്റില്‍ മറിഞ്ഞ് വീഴാന്‍ സാധ്യതയുള്ള വസ്‌തുക്കള്‍ കെട്ടിവയ്ക്കുക.
  • ഇടിമിന്നലുള്ള സമയത്ത് കുളിക്കരുത്. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നത് ഒഴിവാക്കുക. കാരണം പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം. ഇത് അപകടത്തിന് കാരണമാകും.
  • ഇടിമിന്നല്‍ സമയത്ത് ജലാശയങ്ങളില്‍ കുളിക്കുന്നതിനോ മീന്‍ പിടിക്കുന്നതിനോ ഇറങ്ങാന്‍ പാടില്ല.
  • ഇടിമിന്നലുള്ളപ്പോള്‍ ബോട്ടിന്‍റെ ഡെക്കില്‍ നില്‍ക്കരുത്.
  • ഇടിമിന്നലുള്ളപ്പോള്‍ മൃഗങ്ങളെ തുറസായ സ്ഥലങ്ങളില്‍ കെട്ടിയിടരുത്

ALSO READ: കടുത്തുരുത്തിയിൽ ശക്തമായ ഇടിമിന്നൽ : ആറ് വീടുകൾക്ക് കേടുപാടുകൾ, കോൺക്രീറ്റ് റോഡിൽ ഗർത്തം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.