തിരുവനന്തപുരം: ജീവന്‍ തുടിക്കുന്ന മെഴുകു ശില്‍പങ്ങളാണ് സുനില്‍ ഒരുക്കിയ വിസ്മയ മ്യൂസിയത്തിലുള്ളത്. മ്യൂസിയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം കാണുക ജവഹര്‍ലാല്‍ നെഹ്റുവിനെ, എളിമയില്‍ മഹാത്മ ഗാന്ധിജി, അഭിമാനമായി അഭിനന്ദൻ വർധമാൻ, ശ്രദ്ധ ആകര്‍ഷിച്ച് നരേന്ദ്ര മോദിയും ഇന്ദിര ഗാന്ധിയും, പ്രൗഢിയില്‍ മമ്മൂട്ടിയും മോഹൻലാലും. ഇങ്ങനെ അത്ഭുതപ്പെടുത്തുന്ന നിരവധി കാഴ്‌ചകളാണ് കേരളത്തിലെ ഏക സെലിബ്രിറ്റി വാക്‌സ് മ്യൂസിയം ആയ തിരുവനന്തപുരത്തെ സുനില്‍സ് വാക്‌സ് മ്യൂസിയത്തിലുള്ളത്.
രാഷ്ട്രീയ നേതാക്കള്‍, ആത്മീയ ആചാര്യന്‍മാര്‍, കായിക താരങ്ങല്‍, സിനിമ താരങ്ങള്‍ ഇന്നിങ്ങനെ 36 മെഴുക് ശില്‍പങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സുനില്‍ കണ്ടല്ലൂര്‍ എന്ന ശില്‍പിയാണ് ശില്‍പങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. തിരുവനന്തപുരത്തിന് പുറമെ മുംബൈയിലും ഇവര്‍ മ്യൂസിയം ഒരുക്കിയിട്ടുണ്ട്.
ശ്രീ നാരായണ ഗുരുവും വി എസ് അച്യുതാനന്ദനും ടാഗോറും പട്ടേലുമെല്ലാം ആകര്‍ഷിക്കുമ്പോള്‍ യുവാക്കള്‍ക്ക് ഹരം പകരാന്‍ ബാഹുബലി പ്രഭാസും സച്ചിന്‍ ടെന്‍ഡുള്‍ക്കറും വിരാട് കോലിയും മറഡോണയും കരീന കപൂറും സല്‍മാന്‍ ഖാനുമുണ്ട്. ഈ ശില്‍പങ്ങള്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്ത് ആഘോഷമാക്കിയാണ് എല്ലാവരും മ്യൂസിയം വിട്ട് ഇറങ്ങുന്നത്.