ETV Bharat / state

'ത്രിപുരയിലെ വിജയം ആത്മവിശ്വാസം പകരുന്നത്, തിപ്രമോതയെ പരാജയപ്പെടുത്തിയുളള വിജയം മികച്ച മുന്നേറ്റം: വി വി രാജേഷ്‌

author img

By

Published : Mar 2, 2023, 3:47 PM IST

Updated : Mar 2, 2023, 3:53 PM IST

ത്രിപുരയിലെ ബിജെപി വിജയം ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കുന്നതെന്ന് വിവി രാജേഷ്‌. കോൺഗ്രസും സിപിഎമ്മും ഒന്നായ തിപ്രമോതയെ പരാജയപ്പെടുത്തിയുള്ള വിജയം മികച്ച മുന്നേറ്റമാണ്. ത്രിപുരയിൽ സംഭവിച്ച കൂട്ടുകെട്ടിന്‍റെ ഫലം എന്താണെന്ന് സംസ്ഥാനത്തെ ഇടത് വലത് മുന്നണികള്‍ പത്ര സമ്മേളനത്തിലൂടെ ബോധ്യപ്പെടുത്തണം.

VV Rajesh talk about Tripura election  ത്രിപുരയിലെ വിജയം ആത്മവിശ്വാസം പകരുന്നത്  വി വി രാജേഷ്‌  ത്രിപുരയിലെ ബിജെപി വിജയം  തിപ്ര മോത  നിയമസഭ തെരഞ്ഞെടുപ്പ്  എല്‍ഡിഎഫ്  യുഡിഎഫ്  ബിജെപി ജില്ല പ്രസിഡന്‍റ് വി വി രാജേഷ്  കോണ്‍ഗ്രസ്  congress  news updates  latest news in kerala
ത്രിപുരയിലെ വിജയം ആത്മവിശ്വാസം പകരുന്നത്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ടാം വട്ടവും ത്രിപുരയിൽ ബിജെപി വിജയിച്ചത് വളരെയധികം ആത്മവിശ്വാസം പകരുന്നതാണെന്ന് ബിജെപി തിരുവനന്തപുരം ജില്ല പ്രസിഡന്‍റ് വി വി രാജേഷ്. കോൺഗ്രസും സിപിഎമ്മും ഒന്നാകുകയും തിപ്രമോത എന്ന രാഷ്ട്രീയ പാർട്ടി ബിജെപിക്കെതിരെ ശക്തമായ പ്രചാരണം നടത്തുകയും ചെയ്‌ത സാഹചര്യത്തെ പോലും തരണം ചെയ്‌ത് കൊണ്ടാണ് ത്രിപുരയിൽ ബിജെപിക്ക് വിജയിക്കാൻ സാധിച്ചത്. കേരളത്തിലെ എൽഡിഎഫിലെയും യുഡിഎഫിലെയും നേതാക്കൾ പത്രസമ്മേളനം നടത്തി ത്രിപുരയിൽ സംഭവിച്ച കൂട്ടുകെട്ടിന്‍റെ ഫലം എന്താണെന്ന് ബോധ്യപ്പെടുത്തണം.

രണ്ട് പാർട്ടികളുടെയും പ്രസക്തി ഇന്ത്യൻ രാഷ്ട്രീയത്തിൽ തകർന്നടിഞ്ഞിരിക്കുന്ന സാഹചര്യമാണ്. കേരളത്തിൽ ബിജെപി തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ വളരെ മികച്ച മുന്നേറ്റമാണ് കാഴ്‌ചവയ്ക്കു‌ന്നത്. വരും തെരഞ്ഞെടുപ്പുകളിൽ വളരെ വലിയ മുന്നേറ്റം ഇതിന്‍റെ തുടർച്ചയായി ഉണ്ടാകുമെന്നും വിവി രാജേഷ് പറഞ്ഞു. ത്രിപുരയിലും മറ്റ് സംസ്ഥാനങ്ങളിലും ബിജെപി സഖ്യം വിജയിച്ചതിന്‍റെ ഭാഗമായി ജില്ല ഓഫിസിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിപുരയിലെ വിജയം പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരം നൽകിയും പങ്കുവച്ചു.

Last Updated : Mar 2, 2023, 3:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.