തിരുവനന്തപുരം: ഡിസംബര്‍ എട്ടിന് നടക്കുന്ന ഒന്നാം ഘട്ട തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ അഞ്ച് ജില്ലകളിലായി ആകെ വോട്ടര്‍മാര്‍ 88,26,620. ആദ്യ ഘട്ടത്തില്‍ 395 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 6911 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ സ്‌ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. 46,68,209 സ്‌ത്രീകളാണ് പട്ടികയിലുള്ളത്. 41,58,341 പുരുഷ വോട്ടര്‍മാരും, 70 ട്രാൻസ്‌ജെൻഡർ വോട്ടര്‍മാരും പട്ടികയിലുണ്ട്. 42,530 കന്നി വോട്ടര്‍മാരുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 56,122 ഉദ്യോഗസ്ഥരെ നിയമിച്ചു.
ആദ്യ ഘട്ടത്തില്‍ ഏറ്റവുമധികം വോട്ടര്‍മാരുള്ളത് തിരുവനന്തപുരം ജില്ലയിലാണ് (28,38,077 വോട്ടർമാർ). തൊട്ടുപിന്നില്‍ കൊല്ലം ജില്ലയാണ് (22,22,770 വോട്ടര്‍മാര്‍). ഇടുക്കിയിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് (9,04,643 വോട്ടർമാർ). എല്ലാ ജില്ലകളിലും സ്‌ത്രീ വോട്ടര്‍മാരാണ് കൂടുതലുള്ളത്.