ETV Bharat / state

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക; പേര് ചേർക്കാനും മാറ്റം വരുത്താനും 31 വരെ സമയം

2021 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് തികഞ്ഞ എല്ലാവര്‍ക്കും വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം. പട്ടികയില്‍ നിയമാനുസൃത മാറ്റങ്ങള്‍ വരുത്താനും വോട്ടര്‍മാര്‍ക്ക് അവസരമുണ്ട്.

Voter list for Assembly elections  നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക  തിരുവനന്തപുരം  നിയമസഭാ തെരഞ്ഞെടുപ്പ്  വോട്ടര്‍ പട്ടിക  Assembly elections  Voter list
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക; പേര് ചേർക്കാനും മാറ്റം വരുത്താനും 31 വരെ സമയം
author img

By

Published : Dec 11, 2020, 2:01 PM IST

തിരുവനന്തപുരം: അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പുതുതായി പേരുള്‍പ്പെടുത്തുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. 2021 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് തികഞ്ഞ എല്ലാവര്‍ക്കും വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം. പട്ടികയില്‍ നിയമാനുസൃത മാറ്റങ്ങള്‍ വരുത്താനും വോട്ടര്‍മാര്‍ക്ക് അവസരമുണ്ട്.

കരട് പട്ടികയില്‍ വോട്ടുണ്ടെന്ന് എല്ലാവരും ഉറപ്പാക്കണമെന്നും ഇതുവരെ പേര് ചേര്‍ക്കാത്തവര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് ഡിംസംബര്‍ 16വരെയാണ് സമയപരിധി നിശ്ചയിച്ചിരുന്നത്. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ പേരു ചേര്‍ക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യമുന്നയിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.