ETV Bharat / state

‘ബച്ചനെ പോലിരുന്ന കോണ്‍ഗ്രസ് ഇന്ദ്രന്‍സിനെ പോലെയായി: വിവാദത്തിലായി മന്ത്രി വി.എന്‍ വാസവന്‍ - congress like actor indrans

അമിതാഭ് ബച്ചന്‍റെ വലിപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്ദ്രന്‍സിനെ പോലെയായി എന്നായിരുന്നു മന്ത്രി നടത്തിയ പരിഹാസം

ഉപമയില്‍ വിവാദം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  നിയമസഭ വാർത്തകൾ  വി എൻ വാസവൻ  പ്രതിപക്ഷ നേതാവ്  വി ഡി സതീശൻ  കോൺഗ്രസിനെ ഇന്ദ്രൻസുമായി ഉപമിച്ചു  മന്തി വാസവന്‍റെ വിവാദ ഉപമ  കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്ദ്രന്‍സിനെ പോലെ  kerala news  malayalam news  assembly news  v n vasavan controversy example  v n vasavan  v d satheeshan  congress like actor indrans  minister vasavan insulted congress at assembly
കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്ദ്രന്‍സിനെ പോലെ
author img

By

Published : Dec 12, 2022, 5:50 PM IST

Updated : Dec 12, 2022, 5:59 PM IST

കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി വിഎൻ വാസവൻ

തിരുവനന്തപുരം: കോണ്‍ഗ്രസിനെ വിമര്‍ശിക്കാനുന്നയിച്ച ഉപമയില്‍ വിവാദത്തിലായി മന്ത്രി വി എന്‍ വാസവന്‍. അമിതാഭ് ബച്ചന്‍റെ വലിപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്ദ്രന്‍സിനെ പോലെയായി എന്നായിരുന്നു മന്ത്രി നടത്തിയ പരിഹാസം. കോണ്‍ഗ്രസിനെ വിമര്‍ശിച്ചുള്ള പരിഹാസത്തില്‍ നടന്‍ ഇന്ദ്രസിനെതിരെ ബോഡി ഷെയിമിങ് ആണെന്ന് വിമര്‍ശനമുയര്‍ന്നു.

സാംസ്‌കാരിക മന്ത്രിയായ വി എന്‍ വാസവന്‍റെ പരാമര്‍ശം തെറ്റായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമര്‍ശിച്ചു. പരമര്‍ശം പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ പരാമര്‍ശം സഭ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മന്ത്രി സ്‌പീക്കര്‍ക്ക് കത്ത് നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ പരാമര്‍ശം സഭ രേഖകളില്‍ നിന്ന് സ്‌പീക്കര്‍ നീക്കം ചെയ്‌തു.

Last Updated : Dec 12, 2022, 5:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.