തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളൊന്നും വിശ്വസനീയമല്ല. സാധ്യതാ പഠനം, സാങ്കേതിക പഠനം എന്നിവയൊന്നും കെ-റെയിലിനായി നടത്തിയിട്ടില്ല.
ALSO READ: സംസ്ഥാനത്തെ കൊവിഡ് കേസുകളിലെ വര്‍ധന; ജില്ല ഭരണകൂടങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം
ജനാധിപത്യ ഗവണ്‍മെന്‍റ് ജനഹിതം പരിശോധിക്കണം. സില്‍വര്‍ ലൈനിന് ബദല്‍ മാര്‍ഗങ്ങള്‍ പരിശോധിക്കുകയാണ് വേണ്ടത്. ബ്രോഡ് ഗേജിന് പകരം സ്റ്റാന്‍ഡേഡ് ഗേജ് ഉപയോഗിക്കുന്നു എന്നതു തന്നെ അഴിമതി നടത്താനാണ്. കേരളത്തെ രണ്ടായി വെട്ടിമുറിക്കുന്ന പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുകയാണ് വേണ്ടെതെന്നും സുധീരന്‍ ആവശ്യപ്പെട്ടു.