തിരുവനന്തപുരം; വട്ടിയൂർക്കാവിലെ വാശിയേറിയ പോരാട്ടത്തില്‍ ജയിച്ചു കയറിയ വികെ പ്രശാന്ത് എംഎല്‍എ സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും താരമാകുകയാണ്. സ്വീകരണ ചടങ്ങുകളിൽ പൂച്ചെണ്ടുകൾക്ക് പകരം പുസ്തകങ്ങൾ നല്‍കിയാല്‍ മതിയെന്ന് വി കെ പ്രശാന്ത് അഭ്യർഥിച്ചിരുന്നു. സ്കൂൾ ലൈബ്രറികൾക്ക് സംഭാവനയായി നൽകാനാണ് പുസ്തകങ്ങൾ എന്ന് പ്രഖ്യാപിച്ചതോടെ പ്രശാന്തിന്റെ അഭ്യർത്ഥന വോട്ടർമാർ ഏറ്റെടുത്തു. ഇതോടെ ശാസ്തമംഗലത്തെ അദ്ദേഹത്തിന്റെ ഓഫീസ് പുസ്തകങ്ങൾ കൊണ്ട് നിറഞ്ഞു..
പൂച്ചെണ്ട് വേണ്ടെന്ന് എംഎല്‍എ ബ്രോ; പുസ്തകപ്പൂക്കാലം നല്‍കി വോട്ടർമാർ വോട്ടർമാർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള മണ്ഡല പര്യടനത്തിലാണ് പൂച്ചെണ്ടുകൾക്കു പകരം പുസ്തകങ്ങൾ നൽകാൻ വി കെ പ്രശാന്ത് അഭ്യർത്ഥിച്ചത്. മേയർ ബ്രോ ആയിരിക്കെ പ്രളയ ദുരിതാശ്വാസത്തില്‍ ലോഡ് കണക്കിന് സഹായം നല്‍കിയ തിരുവനന്തപുരത്തുകാർ പുസ്തകം ചോദിച്ചപ്പോഴും കൈമലർത്തിയില്ല. മൂന്നുദിവസത്തെ സ്വീകരണം കഴിഞ്ഞപ്പോൾ 3300 ലേറെ പുസ്തകങ്ങൾ ആണ് കിട്ടിയത്. ഇവ എംഎൽഎയുടെ ശാസ്തമംഗലത്തെ ഓഫീസിൽ തരംതിരിച്ച് സൂക്ഷിച്ചിരിക്കുകയാണ്. മണ്ഡലത്തിലെ സർക്കാർ സ്കൂളുകളുടെ ലൈബ്രറികൾക്കാണ് ഇവ നൽകുക. പുസ്തക ശേഖരത്തിനിറങ്ങിയ വി കെ പ്രശാന്തിന്‍റെ ട്രോളുകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.
പൂച്ചെണ്ട് വേണ്ടെന്ന് എംഎല്‍എ ബ്രോ; പുസ്തകപ്പൂക്കാലം നല്‍കി വോട്ടർമാർ പൂച്ചെണ്ട് വേണ്ടെന്ന് എംഎല്‍എ ബ്രോ; പുസ്തകപ്പൂക്കാലം നല്‍കി വോട്ടർമാർ പൂച്ചെണ്ട് വേണ്ടെന്ന് എംഎല്‍എ ബ്രോ; പുസ്തകപ്പൂക്കാലം നല്‍കി വോട്ടർമാർ