തിരുവനന്തപുരം : വിഴിഞ്ഞം മുക്കോലയിൽ ബൈക്ക് റേസിങ് നടത്തിയതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചൊവ്വര സ്വദേശി ശരത്, വട്ടിയൂർക്കാവ് നെട്ടയം സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരാണ് മരിച്ചത്. ഞയറാഴ്‌ച വൈകിട്ടായിരുന്നു (ജൂൺ 19) സംഭവം.
ബൈപ്പാസിന് സമീപത്ത് സംഘമായി എത്തിയ യുവാക്കൾ ബൈക്ക് റേസിങ് നടത്തുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
മൃതദേഹങ്ങൾ തിരുവന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇവിടെ ബൈക്ക് റേസിങ് നടത്തിയ മറ്റൊരു യുവാവിന് പരിക്കേറ്റിരുന്നു.