തിരുവനന്തപുരം : ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് വിസ്‌മയ ആത്മഹത്യചെയ്‌ത കേസിലെ പ്രതിയായ ഭർത്താവ് കിരൺകുമാറിനെ മോട്ടോർ വാഹന വകുപ്പിൽ നിന്ന് പിരിച്ചുവിടാനുള്ള അന്തിമ ഉത്തരവിറക്കിയതായി മന്ത്രി ആൻ്റണി രാജു.
വകുപ്പുതല അന്വേഷണം നടത്തി പിരിച്ചുവിടാനുള്ള തീരുമാനം അറിയിച്ച് കിരൺ കുമാറിനോട് വിശദീകരണം തേടിയിരുന്നു. മറുപടി തൃപ്‌തികരമല്ലാത്തതിനാലാണ് സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള അന്തിമ ഉത്തരവിറക്കിയത്. പൊലീസ് അന്വേഷണം പൂർത്തിയാക്കാത്തതിനാലും കോടതിയിൽ കേസ് നിലനിൽക്കുന്നതിനാലും സർവീസിൽ നിന്ന് തന്നെ പുറത്താക്കാൻ കഴിയില്ലെന്നായിരുന്നു കിരണിൻ്റെ മറുപടി.
ALSO READ:കോഴിക്കോട് ബസില്‍ പീഡനത്തിന് ഇരയായ യുവതിയുടെ അമ്മ മരിച്ച നിലയില്‍
അതേസമയം സർവീസ് ചട്ടപ്രകാരമാണ് കിരണിനെ പുറത്താക്കിയതെന്ന് മന്ത്രി വിശദീകരിച്ചു. 45 ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കി വകുപ്പ് നടപടി സ്വീകരിക്കുകയായിരുന്നു. വകുപ്പുതല നടപടി കിരൺകുമാറിന് കോടതിയിൽ ചോദ്യം ചെയ്യാമെന്നും മന്ത്രി ആൻ്റണി രാജു പറഞ്ഞു.