ETV Bharat / state

മേടം ഇങ്ങെത്തി, നാളെ വിഷു; കണിയും കൈനീട്ടവുമായി മലയാളികൾ - Vishu 2022

മേടം ഒന്നിന് സൂര്യോദയത്തിന് ശേഷം സംക്രമം വരുന്നതിനാൽ ഇത്തവണ പതിവുമാറി മേടം രണ്ടിനാണ് വിഷു

Vishu celebration tomorrow  നാളെ വിഷു  മേടം രണ്ട് വിഷു  Vishu 2022  വിഷു ആഘോഷം
മേടം ഇങ്ങെത്തി, നാളെ വിഷു; കണിയും കൈനീട്ടവുമായി മലയാളികൾ
author img

By

Published : Apr 14, 2022, 2:00 PM IST

തിരുവനന്തപുരം: ഐശ്വര്യത്തിൻ്റെയും സമ്പൽസമൃദ്ധിയുടെയും പ്രതീക്ഷകൾ പങ്കുവച്ച് വിഷു നാളെ (15.04.2022). പതിവുമാറി മേടം രണ്ടിനാണ് ഇത്തവണ വിഷു. മേടം ഒന്നിന് സൂര്യോദയത്തിന് ശേഷം സംക്രമം വരുന്നതിനാലാണ് ഇക്കുറി അടുത്ത പുലരിയിൽ കണിയൊരുക്കി വിഷുവിനെ വരവേൽക്കുന്നത്.

വരുന്ന വർഷത്തിൻ്റെ നന്മകൾ പ്രതീക്ഷിച്ച് ലോകമെങ്ങും മലയാളികൾ നാളെ കണിയൊരുക്കും. കണിയൊരുക്കത്തിന് വീടും വിപണിയും ഒരുങ്ങിക്കഴിഞ്ഞു.

മലയാളിയും വിഷുവും: മലയാളിയുടെ കാർഷിക സംസ്‌കാരത്തിൻ്റെ തനിമയും പച്ചപ്പും ഓർമപ്പെടുത്തുന്ന ഉത്സവമാണ് വിഷു. കുംഭം - മീനം മാസങ്ങളിലെ കടുത്ത ചൂട് പിന്നിട്ട് മേടവിഷു എത്തുന്നതോടെ ആണ്ടറുതി. പോയ വർഷത്തിൻ്റെ നൊമ്പരങ്ങൾ കുടഞ്ഞെറിഞ്ഞ് പുതിയ വിളവെടുപ്പുകാലത്തിൻ്റെ ആവേശത്തിന് വിഷുവാണ് തുടക്കമിടുക.

വേനലിൽ പൂക്കുന്ന കൊന്നപ്പൂമഞ്ഞകൾ നിരത്തി, പൊന്നും പട്ടും പറമ്പിലെ ഫലങ്ങളും കൃഷ്‌ണരൂപവും കണികണ്ട് വർഷം തുടങ്ങുന്നതോടെ നിറഞ്ഞ സംതൃപ്‌തി. കൃഷി സാർവത്രികമായിരുന്ന പഴയ കാലത്ത് കണിയൊരുക്കാനുള്ളതൊക്കെ സ്വന്തം പറമ്പിൽ കിട്ടിയിരുന്നു. പറമ്പിൻ്റെ അതിർത്തികൾ ചുരുങ്ങുകയും മുറ്റം ചെറുതാകുകയും ചെയ്‌തതോടെ പുതിയ തലമുറയിലെ ഏറെപ്പേർക്കും വിഷുക്കണി വിലയ്ക്കു വാങ്ങേണ്ടി വരും. കണിവെള്ളരി പോലും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നു.

കൊന്നപ്പൂവിന് ഭൗർലഭ്യമുണ്ടെങ്കിൽ പ്ലാസ്റ്റിക് കൊന്നപ്പൂക്കളും വിപണിയിലുണ്ട്. സൂക്ഷിച്ചു വച്ചാൽ അടുത്ത വിഷുവിനും ഉപയോഗിക്കാം. കാര്യങ്ങൾ ഇതൊക്കെയാണെങ്കിലും വിഷുക്കണിയൊരുക്കലും കണികാണലും കൈനീട്ടവും ഒഴിവാക്കാൻ മലയാളിക്കാവില്ല.

കണിയൊരുക്കം: കണിയൊരുക്കത്തിന് പ്രാദേശികമായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. ഓരോ പ്രദേശത്തും ലഭ്യമായ ഫലങ്ങൾ, വസ്‌തുക്കൾ എന്നിവ കണിക്കാഴ്‌ചയിൽ ഇടം പിടിക്കും.

ഓട്ടുരുളിയിൽ ഉണക്കലരി നിരത്തി അതിനുമേൽ കണിവെള്ളരി, കൊന്നപ്പൂ, വെറ്റില, അടയ്ക്ക, നാളികേരം, കസവുമുണ്ട് തുടങ്ങി ഐശ്വര്യസൂചകമായ വസ്‌തുക്കൾ നിരത്തും. ചക്ക, മാങ്ങ, തുടങ്ങിയ ഫലങ്ങളും സമീപത്ത് നിരത്തും. നിലവിളക്കിൻ്റെ പ്രഭാപൂരത്തിൽ ശ്രീകൃഷ്‌ണരൂപം കൂടി തെളിയുന്നതോടെ പൂർണം.

പ്രകൃതിയോടു ചേർന്ന്: ഏതു സാങ്കേതിക വിദ്യയുടെ കാലത്തും അന്നം തരുന്ന പ്രകൃതിയോടുള്ള ആരാധനയുടെയും സമർപ്പണത്തിൻ്റെയും കാഴ്‌ചയാണ് വിഷു. അതതു കാലത്ത് മഴയും വെയിലുമൊരുക്കി, കാറ്റിന് തടയിട്ട്, മണ്ണിന് ഊർജം പകർന്ന് വിളവിന് പാകമൊരുക്കേണമെന്ന കർഷകൻ്റെ പ്രകൃതിയോടുള്ള പ്രാർഥനയും കൂടിയാണ് വിഷു. എല്ലാം മണ്ണാണെന്ന കർഷകൻ്റെ ഓർമപ്പെടുത്തലിനൊപ്പം മലയാളികളൊക്കെയും ചേർന്ന് കണികാണുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.