തിരുവനന്തപുരം: ബിവേറുജകൾ തുറക്കുമ്പോൾ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കാൻ വെർച്വല്‍ ക്യൂ സംവിധാനം ഏർപ്പെടുത്തിയേക്കും. ഓൺലൈൻ ബുക്കിങ്ങിലൂടെ ഔട്ട് ലെറ്റുകൾ വഴി മദ്യ വിതരണം നടത്താനും ബിവറേജസ് കോർപ്പറേഷൻ ആലോചന നടത്തുണ്ട്. ഇതിനായി പ്രത്യേക സോഫ്റ്റ് വെയർ തയ്യാറാക്കാൻ ബിവറേജ് കോർപ്പറേഷൻ സ്റ്റാർട്ട് അപ് മിഷന്റെ സഹായം തേടി.
ആപ് വഴി ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കൺ ഉപയോഗിച്ചാണ് മദ്യം വിതരണം ചെയ്യുക. ബുക്ക് ചെയ്യുമ്പോൾ ഏത് കൗണ്ടറിൽ എപ്പോൾ എത്തണമെന്ന സന്ദേശം ഉപഭോക്താവിനു ലഭിക്കും. ഏറ്റവും അടുത്തുള്ള ഔട്ട് ലെറ്റ് തെരഞ്ഞെടുക്കാനുള്ള സംവിധാനം ഉണ്ടാകും. സർക്കാരിന്‍റെ അനുമതി ലഭിച്ചാൽ മാത്രമേ ഇത്തരത്തിലുള്ള വിതരണം സാധ്യമാകൂ.