ETV Bharat / state

സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമം കുറഞ്ഞുവെന്ന് മുഖ്യമന്ത്രി

സ്ത്രീകൾ എതിരായുള്ള അതിക്രമങ്ങൾ തടയുന്നതിന് സർക്കാർ സംവിധാനങ്ങൾക്ക് വീഴ്‌ച പറ്റിയിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വിവിധ പദ്ധതികളും നിയമസഭയിൽ ആവർത്തിച്ചു.

Pinarayi Vijayan  Violence against women  സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമം കുറഞ്ഞുവെന്ന് മുഖ്യമന്ത്രി  സ്ത്രീകൾക്കെതിരായ അതിക്രമം  മുഖ്യമന്ത്രി  പിണറായി വിജയൻ
സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമം കുറഞ്ഞുവെന്ന് മുഖ്യമന്ത്രി
author img

By

Published : Oct 28, 2021, 12:19 PM IST

Updated : Oct 28, 2021, 1:42 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. മുൻവർഷങ്ങളിലെ കണക്കെടുത്താൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ കുറഞ്ഞുവെന്നും എന്നാൽ സർക്കാരിന് ഇക്കാര്യത്തിൽ തൃപ്‌തിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഒരു സ്ത്രീയും പീഡിപ്പിക്കപ്പെടാത്ത സമൂഹം എന്നതാണ് സർക്കാർ ലക്ഷ്യമെന്നും ഇതിനായുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റോജി എം.ജോൺ എംഎൽഎയാണ് കുറ്റ്യാടി പീഡനം ഉൾപ്പെടെയുള്ള സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

വനിതകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കായി 2016ല്‍ 15,114 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2020ല്‍ ഇതിന്‍റെ എണ്ണം 12,659 ആയി ചുരുങ്ങി. ബലാത്സംഗ കേസുകളുടെ എണ്ണം 2017ല്‍ 2,003 എണ്ണമുണ്ടായിരുന്നത് 2020ല്‍ 1,880 ആയി കുറഞ്ഞു. മറ്റു പീഡന കേസുകള്‍ 2017ല്‍ 4,413 ആയിരുന്നത് 2020ല്‍ 3,890 ആയി കുറഞ്ഞു. സ്ത്രീധന പീഡനത്തെതുടര്‍ന്നുള്ള മരണം 2017ല്‍ 12 ആയിരുന്നത് 2020ല്‍ 6 ആയി കുറഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം കണക്കുകൾ ഉയർത്തി കാട്ടിയതിലൂടെ മുഖ്യമന്ത്രി കുറ്റസമ്മതം നടത്തുകയാണുണ്ടായതെന്ന് റോജി എം.ജോൺ എംഎൽഎ പറഞ്ഞു. സൗകര്യപ്രദമായ കേസുകൾ മാത്രമാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾ വർധിച്ചുവരികയാണ്. 2021 ആഗസ്റ്റ് വരെ 9594 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് കൂട്ടമാനഭംഗങ്ങളാണ് നടന്നതെന്നും എംഎൽഎ പറഞ്ഞു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾ കേരളത്തോട് താരതമ്യം ചെയ്‌ത് സംസാരിച്ച റോജിക്ക് ആരോപണം ആരെ വെള്ളപൂശാനാണെന്ന് ആലോചിച്ചാൽ മതി എന്ന് മുഖ്യമന്ത്രി മറുപടി നൽകി. സ്ത്രീകൾ എതിരായുള്ള അതിക്രമങ്ങൾ തടയുന്നതിന് സർക്കാർ സംവിധാനങ്ങൾക്ക് വീഴ്‌ച പറ്റിയിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വിവിധ പദ്ധതികളും നിയമസഭയിൽ ആവർത്തിച്ചു.

അതിനിടെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ നേതാവ് നടത്തിയ വാക്കൗട്ട് പ്രസംഗം ദത്തുവിവാദവും വാളയാർ കേസും പരാമർശിച്ചുകൊണ്ടായിരുന്നു. സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വർധിക്കുന്നത് എന്തുകൊണ്ടാണെന്ന് സർക്കാർ അന്വേഷിക്കണം. പരാതി പറയാൻ സ്ത്രീകൾ പൊലീസ് സ്റ്റേഷനിൽ എത്തുമ്പോൾ മുൻവിധിയോടെയാണ് ഉദ്യോഗസ്ഥർ പെരുമാറുന്നത്. സ്ത്രീകൾക്ക് തുല്യ നീതി നൽകണം. സമൂഹം സ്ത്രീകളെ വിൽപനച്ചരക്കായി കാണുന്നുവെന്നും ഇന്ന് ഇരകളാണ് വിചാരണ ചെയ്യപ്പെടുന്നത് എന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Also Read: മോൻസനെതിരെ വീണ്ടും പീഡന പരാതി; പീഡിപ്പിച്ചതായി മുൻ ജീവനക്കാരി

Last Updated : Oct 28, 2021, 1:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.