ETV Bharat / state

വിജയാ ബാങ്ക് വായ്‌പാ അഴിമതി; കൂറുമാറിയ മാപ്പുസാക്ഷിയെ പ്രതിയാക്കി കേസ് എടുത്തു - Vijaya Bank lending scam case updation

തിരുമല സ്വദേശി ബാൽരാജിനെ പ്രതി ചേർത്താണ് കോടതി കേസെടുത്തത്.

തിരുവനന്തപുരം  വിജയാ ബാങ്ക്  Vijaya bank scam  Thiruvanthapuram  Vijaya Bank lending scam case updation  ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട്
വിജയാ ബാങ്ക് വായ്‌പാ അഴിമതി; കൂറുമാറിയ മാപ്പുസാക്ഷിയെ പ്രതിയാക്കി കേസ് എടുത്തു
author img

By

Published : Jun 29, 2020, 1:05 PM IST

തിരുവനന്തപുരം: തലസ്ഥാനത്ത് പ്രവർത്തിക്കുന്ന വിജയാ ബാങ്കില്‍ വ്യാജ രേഖകളുപയോഗിച്ചുള്ള വായ്‌പാ അഴിമതി കേസിൽ വിചാരണയിൽ കൂറുമാറിയ മാപ്പുസാക്ഷിയെ പ്രതിയാക്കി കേസ് എടുത്തു. തിരുമല സ്വദേശി ബാൽരാജിനെ പ്രതി ചേർത്താണ് കോടതി കേസെടുത്തത്. 2005-06 കാലയളവിലാണ് 27.10 ലക്ഷം രൂപയുടെ വായ്‌പാ തട്ടിപ്പ് നടന്നത്. കേസന്വേഷണ ഘട്ടത്തിൽ അഞ്ചാം പ്രതിയായ ബാൽരാജ് തുടർന്ന് നടന്ന സംഭവങ്ങൾ വിശദീകരിച്ച് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന് മുമ്പാകെ രഹസ്യമൊഴി നൽകിയിരുന്നു.

വിചാരണയിൽ സംഭവങ്ങൾ സത്യസന്ധമായും പൂർണമായും വെളിപ്പെടുത്തിക്കൊള്ളാമെന്ന ഉറപ്പ് നല്‍കി തന്നെ മാപ്പുസാക്ഷിയാക്കണമെന്ന് പ്രതി അപേക്ഷിക്കുകയായിരുന്നു. പ്രതിയുടെ ഉറപ്പ് രേഖാമൂലം എഴുതി വാങ്ങിയ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി 2007 നവംബർ 20ന് പ്രതിക്ക് മാപ്പ് നൽകി മാപ്പുസാക്ഷിയാക്കി.

തുടർന്ന് ഇയാളെ സിബിഐ കുറ്റപത്രത്തിൽ പ്രോസിക്യൂഷൻ ഭാഗം സാക്ഷിപ്പട്ടികയിൽ പതിനാലാം സാക്ഷിയാക്കി. എന്നാൽ സാക്ഷി വിസ്‌താര വേളയിൽ ബാൽരാജ് വസ്‌തുതകൾ മറച്ചുവച്ചു കൂറുമാറി പ്രതിഭാഗം ചേർന്ന് മൊഴി നൽകുകയായിരുന്നു. സിബിഐയെ ഭയന്ന് രഹസ്യമൊഴി നൽകുകയായിരുന്നുവെന്നും കൂട്ടിച്ചേർത്തു. തുടർന്ന് സിബിഐ അപേക്ഷ പ്രകാരം കോടതി ഇയാളെ കൂറുമാറിയതായി പ്രഖ്യാപിച്ചു. മാപ്പ് നൽകിയ വേളയിലെ വ്യവസ്ഥ മാപ്പുസാക്ഷിയായ പ്രതി ലംഘിച്ചതിനാൽ ഇയാളെ പ്രതി ചേർത്ത് വിചാരണ ചെയ്യണമെന്ന ആവശ്യവുമായി സിബിഐ ഹർജി സമർപ്പിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി മാപ്പ് വ്യവസ്ഥ ലംഘിച്ചതിന് മാപ്പുസാക്ഷിയെ പ്രതിയാക്കി പ്രത്യേക വിചാരണ ചെയ്യാൻ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 308 പ്രകാരം ഉത്തരവിടുകയായിരുന്നു.

ദേശസാൽകൃത ബാങ്കായ വിജയാ ബാങ്കിന്‍റെ വെള്ളയമ്പലം ബ്രാഞ്ച് മാനേജർ കനകത്ത് പങ്കജാക്ഷൻ , അസിസ്റ്റന്‍റ് ബ്രാഞ്ച് മാനേജർ ചെല്ലമ്മ ശാന്തമ്മ , വായ്‌പാ ഈട് വസ്‌തു വകകൾ മൂല്യനിർണയം നടത്തുന്ന വാല്യുവർ എസ്. ലതിക കുമാരി, വ്യാജ രേഖകൾ ഹാജരാക്കി ലോൺ കരസ്ഥമാക്കിയ ഗേറ്റ് വേ ബിൽഡേഴ്സ് ഉടമ ജസ്റ്റിൻ രാജ് എന്നിവരാണ് അഴിമതിക്കേസിൽ സിബിഐ കുറ്റപത്ര പ്രകാരം നിലവിൽ വിചാരണ നേരിടുന്ന ഒന്നു മുതൽ അഞ്ചു വരെയുള്ള പ്രതികൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.