ETV Bharat / state

വിജയ് പി നായരെ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും - Vijay P Nair

കഴിഞ്ഞ ദിവസമാണ് ഇയാളെ തിരുവനന്തപുരം കല്ലിയൂരിലെ വീട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്തത്

തിരുവനന്തപുരം  വിജയ് പി.നായർ  വിജയ് പി.നായരെ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും  Vijay P Nair  thiruvanathapuram
വിജയ് പി നായരെ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും
author img

By

Published : Sep 29, 2020, 8:15 AM IST

Updated : Sep 29, 2020, 2:01 PM IST

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച യുട്യൂബർ വിജയ് പി.നായരെ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇയാളെ തിരുവനന്തപുരം കല്ലിയൂരിലെ വീട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

അതേ സമയം വിജയ് പി.നായരുടെ യൂട്യൂബ് അക്കൗണ്ട് നീക്കം ചെയ്തു. ഇതോടെ വിവാദ വീഡിയോ അടക്കം ഇയാളുടെ അക്കൗണ്ടിലെ എല്ലാ വീഡിയോകളും നീക്കം ചെയ്യപ്പെട്ടു. യുട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ അപമാനിച്ചതിന് കഴിഞ്ഞ ദിവസം ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം വിജയ് പി. നായരെ കയ്യേറ്റം ചെയ്തിരുന്നു.

വിജയ് പി നായരുടെ പരാതിയിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാൽ ഇവർ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.

Last Updated : Sep 29, 2020, 2:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.