തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.
സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള ആർ.ടി.ഒ , ജോയിന്റ് ആർ.ടി ഓഫീസുകളിൽ ആണ് ഓപ്പറേഷൻ ഉജ്വല എന്ന വിജിലൻസിന്‍റെ മിന്നൽ പരിശോധന നടക്കുന്നത്. രജിസ്ട്രേഷന്‍റെയും, ടെസ്റ്റിന്റെയും ഭാഗമായി ഇടനിലക്കാർ മുഖേന വ്യാപക പണപ്പിരിവ് നടക്കുന്നതായി വിജിലൻസ് ഡയറക്ടർ അനിൽ കാന്ത് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഐജി എച്ച്.വെങ്കടേഷ് ഐപി എസിന്‍റെ നേതൃത്വത്തിൽ മിന്നൽ പരിശോധന ആരംഭിച്ചത്. വൈകിട്ട് മൂന്ന് മണിമുതൽ ഒരേ സമയത്താണ് സംസ്ഥാനത്തെ 66 ആർറ്റിഒ, ജോയിന്‍റ് ആർ.ടി ഓഫീസുകളിൽ പരിശോധന ആരംഭിച്ചത്. പലയിടത്തും പരിശോധന ഇപ്പോഴും തുടരുന്നുണ്ട്.