തിരുവനന്തപുരം: പാറശാല പൊലീസ് വാഹനത്തിൽ നിന്ന് വിജിലൻസ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. പാറശ്ശാല സ്റ്റേഷനിലെ നൈറ്റ് പട്രോളിങ് വാഹനത്തിൽ നിന്നാണ് പണം കണ്ടെത്തിയത്. ഡ്രൈവറുടെ സീറ്റിന്റെ അടിഭാഗത്തായി സൂക്ഷിച്ചിരുന്ന 13960 രൂപയാണ് വിജിലൻസ് പിടികൂടിയത്.
100, 200, 500 രൂപയുടെ നോട്ടുകൾ ചുരുട്ടിയിട്ട നിലയിലായിരുന്നു. പട്രോളിങ് വാഹനത്തിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ ജ്യോതിഷ് കുമാർ, ഡ്രൈവർ അനിൽ കുമാർ എന്നിവർക്കെതിരെ വകുപ്പ് തല നടപടിക്ക് വിജിലൻസ് ശിപാർശ ചെയ്തു.