ETV Bharat / state

വൈസ് ചാന്‍സലര്‍മാര്‍ക്കെതിരെ തുടർനടപടികൾ ആരംഭിച്ച് രാജ്ഭവൻ ; ഒമ്പത് വിസിമാര്‍ക്ക് ഹിയറിംഗിന് നോട്ടിസ് - ഹിയറിംഗ്

സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്കെതിരായ തുടർനടപടികൾ ആരംഭിച്ച് രാജ്ഭവൻ, കാരണം കാണിക്കൽ നോട്ടിസിന് വിശദീകരണം നൽകിയ ഒമ്പത് വിസിമാര്‍ക്ക് ഹിയറിംഗിന് നോട്ടിസ്

Vice Chancellor  Vice Chancellors Appointment  Raj bhavan  Letter  hearing  വൈസ് ചാന്‍സലര്‍  തുടർനടപടി  രാജ്ഭവൻ  വിസി  ഹിയറിംഗിന് നോട്ടീസ്  നോട്ടീസ്  തിരുവനന്തപുരം  ഹിയറിംഗ്  യുജിസി
വൈസ് ചാന്‍സലര്‍മാര്‍ക്കെതിരെ തുടർനടപടികൾ ആരംഭിച്ച് രാജ്ഭവൻ; ഒമ്പത് വിസിമാര്‍ക്ക് ഹിയറിംഗിന് നോട്ടീസ്
author img

By

Published : Dec 3, 2022, 10:03 PM IST

തിരുവനന്തപുരം : സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്കെതിരായ തുടർനടപടികൾ ആരംഭിച്ച് രാജ്ഭവൻ. യുജിസി മാനദണ്ഡം പാലിക്കാത്തതിന് പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടിസിന് വിശദീകരണം നൽകിയ വിസിമാരെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹിയറിംഗിന് വിളിപ്പിച്ചു. ഒമ്പത് വിസിമാര്‍ക്കാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.

ഈ മാസം 12 നാണ് വിസിമാരുടെ ഹിയറിംഗ്. രാവിലെ 11 മണിക്ക് ഹാജരാകണം. നേരിട്ട് ഹാജരാവുകയോ പകരം അഭിഭാഷകരെ ചുമതലപ്പെടുത്തുകയോ ചെയ്യാം. അതേസമയം പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടിസിന് വിശദീകരണം നല്‍കാനുള്ള സമയപരിധി നവംബര്‍ ഏഴിനായിരുന്നു.

എന്നാല്‍ യുജിസി മാനദണ്ഡം അനുസരിച്ച് തന്നെയാണ് നിയമനങ്ങളെന്നായിരുന്നു വിസിമാരുടെ വിശദീകരണം. യുജിസി മാനദണ്ഡം പാലിക്കാതെ സെർച്ച് കമ്മിറ്റി ഒറ്റ പേര് നൽകിയ വിസിമാർക്കാണ് ഗവർണർ നോട്ടിസ് നൽകിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.