ETV Bharat / state

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് കുറ്റപത്രം - വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസ്

കുറ്റപത്രം പൊലീസ് ആറ്റിങ്ങൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. അതേസമയം സംഭവത്തിലെ ഗൂഢാലോചനയിൽ അന്വേഷണം തുടരുമെന്നും പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Venjaramoodu murder  political animosity  Venjaramoodu murder case  വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം  രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് കുറ്റപത്രം  വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസ്  വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസ് കുറ്റപത്രം
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് കുറ്റപത്രം
author img

By

Published : Nov 18, 2020, 8:57 PM IST

Updated : Nov 18, 2020, 9:26 PM IST

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് കുറ്റപത്രം. കോൺഗ്രസ് പ്രവർത്തകർ ഉൾപ്പടെ ഒമ്പത് പേരാണ് കേസിലെ പ്രതികൾ. കുറ്റപത്രം പൊലീസ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. അതേസമയം സംഭവത്തിലെ ഗൂഢാലോചനയിൽ അന്വേഷണം തുടരുമെന്നും പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വെഞ്ഞാറമൂട് ഡിവൈ എഫ്ഐ പ്രവർത്തകരായ മിഥിലാജ്, ഹഖ് മുഹമ്മദ് എന്നിവർ കൊല്ലപ്പെട്ട് 80 ദിവസം പിന്നിടുമ്പോഴാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.

സജീവ്, ഉണ്ണി, സനൽ എന്നിങ്ങനെ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികളാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രതികളെ സഹായിച്ചതിന് പ്രീജ എന്ന സ്ത്രീയേയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. പ്രദേശികമായ രാഷ്ട്രീയ വൈരാഗ്യവും, പരസ്പരമുള്ള പോർവിളിയുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കണ്ടെത്തൽ. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശസമയത്ത് തുടങ്ങിയ വൈരാഗ്യമാണ് പ്രതികൾക്ക് ഉണ്ടായിരുന്നത്. എന്നാൽ ഉന്നതതല ഗൂഢാലോചന നടന്നതായി കുറ്റപത്രത്തിൽ പരാമർശമില്ല.

അടൂർ പ്രകാശ് എം.പിക്ക് ഉൾപ്പടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സിപിഎം ആരോപിച്ചിരുന്നു. പ്രദേശത്തെ സിപിഎം എംഎൽഎയായ ഡികെ മുരളിയുടെ മകനുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കോൺഗ്രസും ആരോപണം ഉയർത്തിയിരുന്നു. എന്നാൽ ഈ രണ്ട് ആരോപണങ്ങൾക്കും പൊലീസിന് തെളിവ് കണ്ടെത്താനായില്ല. ഇക്കഴിഞ്ഞ ഓഗസ്റ്റ് 30നാണ് ഡിവൈഎഫ്ഐ പ്രവർത്തകരായ മിഥിലാജ്, ഹഖ് മുഹമ്മദ് എന്നിവർ കൊല്ലപ്പെട്ടത്.

Last Updated : Nov 18, 2020, 9:26 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.