ETV Bharat / state

സംസ്ഥാനത്ത് ഇന്ന് മുതൽ വാഹന പരിശോധന ശക്തമാക്കും - പാലക്കാട് ബസ് അപകടം

നടപടി വടക്കഞ്ചേരി ബസ് അപകടത്തെ തുടർന്ന്. അപകടത്തിൽ ഹൈക്കോടതിയും ഇടപെട്ടിരുന്നു. നിയമ ലംഘനം നടത്തുന്ന ബസുകൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും പരിശോധിക്കും.

transport Commissioner S Sreejith IPS  vehicle inspection in state start from today  transport Commissioner  vehicle inspection  vadakkencherry bus accident  വടക്കഞ്ചേരി ബസ് അപകടം  നിയമ ലംഘനം നടത്തുന്ന ബസുകൾ  ബസ് അപകടം  kerala tourist bus accident  tourist bus ksrtc bus crash  vadakkencherry bus crash deaths  palakkad tourist bus incident  kerala latest news  വാഹന പരിശോധന  ഗതാഗത കമ്മീഷണർ  ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു  വടക്കഞ്ചേരി അപകടം  പാലക്കാട് ബസ് അപകടം  ടൂറിസ്റ്റ് ബസ് അപകടം
സംസ്ഥാനത്ത് ഇന്ന് മുതൽ വാഹന പരിശോധന ശക്തമാക്കാൻ ഗതാഗത കമ്മീഷണറുടെ നിർദ്ദേശം
author img

By

Published : Oct 7, 2022, 9:20 AM IST

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് മുതൽ വാഹന പരിശോധന ശക്തമാക്കാൻ ഗതാഗത കമ്മിഷണർ എസ് ശ്രീജിത്ത് ഐപിഎസിന്‍റെ നിർദേശം. വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥികളടക്കം 9 പേർ മരിച്ച സംഭവത്തിന് പിന്നാലെയാണ് നടപടി. നിയമ ലംഘനം നടത്തുന്ന ബസുകള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും പരിശോധിക്കും.

ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങളെ പ്രത്യേകം കണ്ടെത്തും. അന്തർസംസ്ഥാന സർവീസ് നടത്തുന്ന വാഹനങ്ങളും പരിശോധിക്കും. വടക്കഞ്ചേരി അപകടത്തിൽ ഹൈക്കോടതിയുടെ ഇടപടെലിന്‍റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.

വടക്കഞ്ചേരിയിലെ അപകടത്തിന് പിന്നാലെ വാഹനങ്ങളിലെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിൽ മോട്ടോർ വാഹന വകുപ്പിന് വീഴ്‌ച സംഭവിച്ചുവെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽകൂടിയാണ് നടപടി.

Also read: പരിശോധന ശക്‌തമാക്കി മോട്ടോർ വാഹന വകുപ്പ് ; കോഴിക്കോട്ട് 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.