തിരുവനന്തപുരം: തലസ്ഥാനത്ത് പച്ചക്കറി വില കുത്തനെ കൂടി. ഗതാഗതച്ചെലവിൽ വന്ന വർദ്ധനവാണ് വില കൂടാൻ കാരണം. മൊത്തവിലയിൽ കാര്യമായ മാറ്റമില്ല. തക്കാളി കിലോഗ്രാമിന് 40, കാരറ്റ് 40, ബീൻസ് 80, സവാള 48, വെണ്ടക്ക 50, ഉരുളക്കിഴങ്ങ് 40, കത്തിരി 50, മുരിങ്ങക്കായ 40, ഇഞ്ചി 200, പാവയ്ക്ക 80 എന്നിങ്ങനെയാണ് നഗരത്തിൽ ചില്ലറ വില്പന വില നിലവാരം. നഗരത്തിന് പുറത്തേക്ക് ഗ്രാമ പ്രദേശങ്ങളില്‍ പിന്നെയും വില കൂടും.
നേരത്തെ ചെറുകിട കച്ചവടക്കാർ പച്ചക്കറി എത്തിക്കാനുള്ള ഗതാഗതച്ചെലവ് പങ്കിട്ടിരുന്നു. എന്നല്‍ ഇപ്പോൾ ഒരാൾ തന്നെ മൊത്ത ചെലവും വഹിക്കേണ്ടി വരുന്നതാണ് വില വർദ്ധിപ്പിക്കാൻ ചെറുകിട കച്ചവടക്കാരെ പ്രേരിപ്പിക്കുന്നത്. വാടകയ്ക്ക് വാഹനങ്ങൾ ലഭ്യമാകാത്തതും ഉയർന്ന തുക നല്‍കി വാഹനം വാടകയ്ക്ക് എടുക്കാൻ കാരണമാണ്.