തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയന്‍റെ വിവാഹം ഇന്ന്. ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസാണ് വരൻ. അടുത്ത ബന്ധുക്കൾ മാത്രമാകും വിവാഹത്തിൽ പങ്കെടുക്കുക. വിവാഹത്തിന്‍റെ രജിസ്‌ട്രേഷന്‍ നടപടികളെല്ലാം പൂർത്തിയാക്കി കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് വിവാഹചടങ്ങുകൾ. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് ചടങ്ങ്. 11 മണിയോടെ ക്ലിഫ്ഹൗസിൽ എത്താനാണ് അതിഥികൾക്കുള്ള ക്ഷണം. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ് മുഹമ്മദ് റിയാസ്. വീണ ഐടി സംരംഭകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്‍റെ വിവാഹം ഇന്ന് - latest pinarayi vijayan
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് വിവാഹചടങ്ങുകൾ. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് ചടങ്ങ്