തിരുവനന്തപുരം : കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജില്‍ താൽക്കാലിക നിയമനത്തിന് അഭിമുഖം സംഘടിപ്പിച്ചതില്‍ ആരോഗ്യ മന്ത്രി വീണ ജോർജ് വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടി.
നഴ്‌സുമാരെയും ക്ലീനിങ് ജീവനക്കാരെയും നിയമിക്കുന്നതിനായിരുന്നു അഭിമുഖം. കൊവിഡ് വാർഡുകളില്‍ നിയോഗിക്കുന്നതിനുവേണ്ടിയായിരുന്നു ഇവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചത്. പതിനായിരത്തോളം ഉദ്യോഗാർഥികൾ എത്തിയതോടെ മെഡിക്കൽ കോളജ് പരിസരത്ത് വലിയ ആൾക്കൂട്ടമായി.
also read: 'മരംമുറിക്കേസ് പ്രതികള്‍ മുഖ്യമന്ത്രിയെ കണ്ടു' ; ഫോട്ടോ പുറത്തുവിട്ട് പി.ടി തോമസ്
സംഭവം വിവാദമായതോടെ ഉദ്യോഗാർഥികളെ മടക്കി അയക്കാന്‍ അധികൃതര്‍ ശ്രമിച്ചു. എന്നാല്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള ശ്രമമാണെന്ന് ആരോപിച്ച് ഉദ്യോഗാർത്ഥികൾ പ്രതിഷേധിച്ചു.
ഇതോടെ പൊലീസ് എത്തിയാണ് ഇവരെ പിരിച്ചുവിട്ടത്. കൊവിഡ് മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമുണ്ടായ സാഹചര്യത്തിലാണ് വിഷയത്തില്‍ ആരോഗ്യ മന്ത്രി വിശദീകരണം തേടിയത്.