ETV Bharat / state

Surgical Negligence | കത്രിക മറന്നുവച്ച സംഭവം; ഹര്‍ഷിനയ്‌ക്ക് നീതി കിട്ടണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിലപാടെന്ന് വീണ ജോര്‍ജ്

ഹർഷിന പറയുന്നതാണ് താൻ വിശ്വസിക്കുന്നതെന്നും അത് ഞാൻ ആവർത്തിച്ചു പറഞ്ഞിട്ടുള്ളതാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Surgical Negligence  Veena George  Scissors left on stomach  Scissors left on stomach after surgery case  Health Minister  Health Department  Harshina  കത്രിക മറന്നുവച്ച സംഭവം  ഹര്‍ഷിനയ്‌ക്ക് നീതി  ആരോഗ്യ വകുപ്പിന്‍റെ നിലപാട്  വീണ ജോര്‍ജ്  ആരോഗ്യമന്ത്രി  മന്ത്രി  കോഴിക്കോട് മെഡിക്കൽ കോളജിൽ  ശസ്ത്രക്രിയ  വയറ്റിൽ കത്രിക  കത്രിക  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്
കത്രിക മറന്നുവച്ച സംഭവം; ഹര്‍ഷിനയ്‌ക്ക് നീതി കിട്ടണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിലപാടെന്ന് വീണ ജോര്‍ജ്
author img

By

Published : Jul 24, 2023, 6:09 PM IST

ഹര്‍ഷിനയ്‌ക്ക് നീതി കിട്ടണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിലപാടെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് ശേഷം വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീനക്ക് നീതി കിട്ടണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിലപാടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കത്രിക വയറ്റിൽ ഉണ്ടായിരുന്നുവെന്നത് സത്യമാണ്. ഹർഷിനയുടെ പരാതി ശ്രദ്ധയിൽപ്പെട്ടപ്പോൾ ആദ്യം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഒരു അന്വേഷണം നടത്തിയെന്നും മന്ത്രി അറിയിച്ചു.

എന്നാല്‍ ആ അന്വേഷണത്തിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. രണ്ടാമത് കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് സമഗ്രമായ ഒരു അന്വേഷണം നടത്തി. കോഴിക്കോട് മെഡിക്കൽ കോളജിലാണെങ്കിലും അതിനു മുമ്പ് ശസ്ത്രക്രിയ നടന്ന സർക്കാർ ആശുപത്രിയിലാണെങ്കിലും കത്രിക വയറ്റിൽ ഉണ്ടായിരുന്നുവെന്നത് ഒരു സത്യമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. രണ്ടാമത്തെ അന്വേഷണത്തിലും ഒരു തീരുമാനമായില്ല. അന്ന് ഫോറൻസിക് പരിശോധന കൂടി നടത്തണമെന്ന് തീരുമാനിച്ചിരുന്നു.

ഫോറൻസിക് ഡിപ്പാർട്ട്മെന്‍റിനെയും ഇതിനായി സമീപിച്ചിരുന്നു. എന്നാൽ ഒരു മെറ്റൽ അലോയിയുടെ കാലപ്പഴക്കം നിർണയിക്കാൻ കഴിയില്ല എന്നാണ് ഫോറൻസിക്ക് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

അന്വേഷണത്തെക്കുറിച്ച് പ്രതികരിച്ച്: ഇതിന്‍റെ അടിസ്ഥാനത്തിൽ താന്‍ കോഴിക്കോട് പോയി ഹർഷിനയെ കണ്ടിരുന്നു. ഇതിനുശേഷം തിരുവനന്തപുരത്തെത്തി രണ്ട് കാര്യങ്ങളാണ് തീരുമാനിച്ചത്. ഒന്നാമത്തേത് ഹർഷിനയ്ക്ക് നഷ്‌ടപരിഹാരം നൽകുകയെന്നത്. രണ്ടാമത്തേത് അന്വേഷണം പോലീസ് വകുപ്പിന് കൈമാറുക എന്നത്. ഇതിന്‍റെ ഭാഗമായി രണ്ടുതവണ അന്വേഷിച്ചിട്ടും കാരണം കണ്ടെത്താത്തത് പൊലീസാണ് അന്വേഷിക്കേണ്ടതെന്ന ഈ ഫയൽ മുഖ്യമന്ത്രി മന്ത്രിസഭയിൽ അവതരിപ്പിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ഈ രണ്ടു നിർദേശങ്ങളും അംഗീകരിക്കുകയും ചെയ്‌തുവെന്നും മന്ത്രി അറിയിച്ചു.

സർക്കാർ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണങ്ങൾ നടത്തിയിട്ടുള്ളത്. യഥാർത്ഥത്തിൽ ആരുടെ ഭാഗത്താണ് തെറ്റുണ്ടായിട്ടുള്ളത് എന്നതാണ് ആ അന്വേഷണത്തിന്‍റെ ലക്ഷ്യം. തെറ്റുകാരെ കണ്ടെത്തണമെന്നും തെറ്റുകാർക്കെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

2017 ൽ മൂന്നാമത് നടന്ന ശസ്ത്രക്രിയയിലാണ് കത്രിക വൈറ്റിനുള്ളിൽ കുടുങ്ങിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ നിന്നും മനസിലാകുന്നത്. പൊലീസ് ഡിഎംഒയ്ക്ക് നൽകിയ കത്തിലും ഇതാണ് വ്യക്തമാക്കുന്നത്. ഹർഷികയ്ക്ക് നീതി കിട്ടണമെന്ന് തന്നെയാണ് ആരോഗ്യവകുപ്പിനെ സംബന്ധിച്ച പ്രധാന കാര്യമെന്നും പൊലീസിന്‍റെ റിപ്പോർട്ട് ഉറപ്പായും സമർപ്പിക്കപ്പെടുമെന്നും വീണ ജോര്‍ജ് പ്രതികരിച്ചു.

അന്നും ഇന്നും ഹര്‍ഷിനയ്‌ക്കൊപ്പം: നിയമനടപടികളിൽ കൂടി തന്നെ ഹർഷീനക്ക് നീതി ലഭിക്കും. പൊലീസ് അന്വേഷണത്തിന്‍റെ നടപടിക്രമങ്ങളുടെ ഭാഗമായി ഒരു വിദഗ്‌ദ പാനൽ രൂപീകരിക്കണമെന്നാണ് ഡിഎംഒയ്ക്ക് നൽകിയ കത്തിൽ പറയുന്നത്. അന്വേഷണ കമ്മിഷനുകൾ എന്തു പറഞ്ഞാലും ഹർഷിന പറയുന്നതാണ് താൻ വിശ്വസിക്കുന്നതെന്നും അത് ഞാൻ ആവർത്തിച്ചു പറഞ്ഞിട്ടുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി.

ഹർഷിനയുടെ വിമർശനങ്ങൾ അവർ അനുഭവിച്ച വിഷമങ്ങൾ കൊണ്ട് പറയുന്നതായിട്ടാണ് കാണുന്നത്. തുടക്കം മുതൽ സർക്കാർ ഹർഷിനയ്‌ക്കൊപ്പമാണ്. ഈ സാഹചര്യത്തിൽ കൂടി കടന്നുപോകുന്ന ഒരാളുടെ മാനസികാവസ്ഥയും വിഷമവും ശാരീരിക നിലയുമെല്ലാം നാം പരിഗണിക്കണമെന്നും ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു.

ആദ്യത്തെ അന്വേഷണ കമ്മിഷൻ ഒന്നും കണ്ടെത്തിയില്ല. ഒന്നും കണ്ടെത്താതെ വരുന്നത് എങ്ങനെ ശരിയാവുമെന്നത് കൊണ്ടാണ് അതിനെ തള്ളിക്കളഞ്ഞത്. രണ്ടാമത്തെ അന്വേഷണത്തിലും കണ്ടെത്തൽ ഒന്നുമില്ല. കണ്ടെത്തലുകളില്ല എന്നുള്ളത് അംഗീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് ഇത് പൊലീസ് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടത്. കുറ്റകൃത്യം തെളിയിക്കാൻ പാകമായ എല്ലാ മാർഗങ്ങളും അവലംബിച്ചുകൊണ്ട് ശാസ്ത്രീയമായ അന്വേഷണം നടത്തി അത് കണ്ടുപിടിക്കണമെന്നും ഒരാൾക്കും ഈ അനുഭവം ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.