ETV Bharat / state

Veena George On Nipah Spread : വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന് 19 കമ്മിറ്റികൾ, 706 പേർ സമ്പർക്ക പട്ടികയില്‍ - ഐസിഎംആർ

Health Minister Veena George on Nipah Virus Spread And Counter Measures: 77 പേർ അതീവ ജാഗ്രത സമ്പർക്ക പട്ടികയിലുണ്ടെന്നും മുഖ്യമന്ത്രിയുടെ (Chief Minister) നേതൃത്വത്തിലുള്ള അവലോകന യോഗത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട്

Veena George On Nipah Spread  Veena George  Nipah Spread  Nipah  Nipah Virus  Health Minister  Nipah Virus Spread And Counter Measures  Contact List  Health Minister  Veena George  വൈറസ് വ്യാപനം  നിപ  വൈറസ്  കമ്മിറ്റികൾ  സമ്പർക്ക പട്ടിക  ആരോഗ്യമന്ത്രി  വീണ ജോർജ്  മുഖ്യമന്ത്രി  മന്ത്രി  ഐസിഎംആർ  മെഡിക്കൽ കോളജ്
Veena George On Nipah Spread
author img

By ETV Bharat Kerala Team

Published : Sep 13, 2023, 11:07 PM IST

തിരുവനന്തപുരം : നിപ വൈറസ് വ്യാപനം (Nipah Virus Spread) പ്രതിരോധിക്കുന്നതിന് 19 കമ്മിറ്റികൾ രൂപീകരിച്ച് കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും 706 പേർ ഇതുവരെ സമ്പർക്ക പട്ടികയിലുണ്ടെന്നും (Contact List) ആരോഗ്യമന്ത്രി (Health Minister) വീണ ജോർജ് (Veena George) വാത്താസമ്മേളനത്തിൽ അറിയിച്ചു. 77 പേർ അതീവ ജാഗ്രത സമ്പർക്ക പട്ടികയിലുണ്ടെന്നും മുഖ്യമന്ത്രിയുടെ (Chief Minister) നേതൃത്വത്തിലുള്ള അവലോകന യോഗത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു (Veena George On Nipah Spread).

അഞ്ച് സാമ്പിളുകൾ അയച്ചതിൽ മൂന്ന് എണ്ണം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഐസിഎംആർ ബുധനാഴ്‌ച (13.09.2023) വിമാനമാർഗം ആന്‍റിബോഡി എത്തിച്ചു. വെന്‍റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന് വിദേശത്ത് നിന്നെത്തിച്ച മരുന്ന് നൽകുമെന്നും മന്ത്രി അറിയിച്ചു. പോസിറ്റീവായവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സമ്പർക്ക പട്ടികയിൽ 157 ആരോഗ്യപ്രവർത്തകരുണ്ട്. 30ന് മരിച്ചയാളുടെ സമ്പർക്ക പട്ടികയിലുള്ള 13 പേർ മെഡിക്കൽ കോളജ് ഐസൊലേഷനിലുണ്ടെന്നും ഇതിനോടകം 248 പേർക്ക് ഫോൺ വഴി മാനസിക പിന്തുണ നൽകിയെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിരോധം ഇങ്ങനെ : രണ്ട് എപിക് സെന്‍ററുകളും കണ്ടെയ്ൻമെന്‍റ് സോണുകളുമുണ്ട്. സന്നദ്ധപ്രവർത്തകരുടെ ടീമിനെ ഉപയോഗിച്ച് മരുന്ന് ആഹാര സാധനങ്ങൾ എന്നിവ എത്തിക്കും. ബാഡ്‌ജ് ലഭിക്കുന്ന വോളന്‍റിയമാർക്ക് മാത്രമേ സന്നദ്ധ സേവനം നടത്താനാകൂ. സെപ്‌റ്റംബര്‍ 24 വരെ വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ ജില്ല കലക്‌ടർക്ക് നിർദേശം നൽകുമെന്നും എത്രാം തീയതി വരെയെന്ന് ജില്ല കലക്‌ടർക്ക് തീരുമാനിക്കാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മരിച്ചയാളുടെ വീടിനടുത്തുള്ള കാവിലുംപാറയിൽ പോയിരുന്നു. രണ്ട് സാധ്യതയാണ് നിപ ഉറവിടത്തിന് കാണുന്നത്. മറ്റ് ആസ്വഭാവിക മരണങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. ആരോഗ്യ വകുപ്പ് ഡയറക്‌ടറേറ്റിൽ സംസ്ഥാന തല കണ്‍ട്രോള്‍ റൂം സജ്ജമായി എന്നും ആരോഗ്യ വകുപ്പിന്‍റെ സംസ്ഥാനതല റാപിഡ് റെസ്പോൺസ് ടീം അവലോകന യോഗം ചേർന്നുവെന്നും മന്ത്രി അറിയിച്ചു.

കേന്ദ്രം നിർദേശിച്ചിട്ടുള്ള വിദഗ്‌ധ സംഘങ്ങൾ എത്തും. എല്ലാ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചു. എൻഐവി പൂനെയുടെ മൊബൈൽ ടീം എത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോഴിക്കോടിന്‍റെ സമീപ ജില്ലകളായ കണ്ണൂർ, വയനാട് ജില്ലകളിലും ജാഗ്രത നിർദേശമുണ്ടെന്നും നിപ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി നിർദേശം നൽകി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വിദ്യാർഥിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ല. വിദ്യാർഥി ബൈക്കിൽ സഞ്ചരിക്കുമ്പോൾ വവ്വാൽ വന്നിടിച്ചു. ഈ വിദ്യാർഥിയുടെ സാമ്പിളും പരിശോധനയ്ക്ക് അയച്ചിട്ടണ്ടെന്നും ജില്ലകൾക്ക് പൊതുവേ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കണ്‍ട്രോള്‍ റൂം പ്രവർത്തനം തുടങ്ങി: കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഡയറക്‌ടറേറ്റ് സംസ്ഥാനതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നതോടൊപ്പം തന്നെ മറ്റു ജില്ലകളിലും നോഡല്‍ ഓഫിസര്‍മാരെ നിയോഗിക്കുകയും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടുന്നതിനായി ഫോണ്‍ നമ്പറുകള്‍ ലഭ്യമാക്കിയിട്ടുമുണ്ട്. ഇതുകൂടാതെയാണ് സംസ്ഥാനതല ഏകോപനത്തിനായി സംസ്ഥാന തല കണ്‍ട്രോള്‍ റൂം ആരംഭിച്ചത്. ഇതുപ്രകാരം 0471 2302160 നമ്പരില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ വിളിക്കാവുന്നതാണ്. മാത്രമല്ല സംശയ നിവാരണത്തിന് ദിശ ടോള്‍ ഫ്രീ നമ്പറുകളായ 1056, 104, 0471 2552056 എന്നിവയില്‍ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ഉന്നതതല യോഗം ചേരുകയും ജില്ലകള്‍ക്ക് നിപ രോഗവുമായി ബന്ധപ്പെട്ട മാര്‍ഗരേഖകള്‍ നല്‍കുകയും പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്‌ത് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്‌തിട്ടുണ്ട്. മെഡിക്കല്‍ കോളജിലെ വിദഗ്‌ധ ഡോക്‌ടര്‍മാര്‍, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണം, വനം വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍, ഡ്രഗ്‌സ് കണ്‍ട്രോളര്‍, ഭക്ഷ്യസുരക്ഷ കമ്മിഷണര്‍, സംസ്ഥാന പബ്ലിക് ഹെല്‍ത്ത് ലാബ്, ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഉദ്യോഗസ്ഥര്‍ അടങ്ങിയ റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗവും ചേര്‍ന്നു.

നിപയെ ചെറുക്കാന്‍ : നിപ വൈറസ് സംശയിക്കുന്ന ആളുകളെ ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി എല്ലാ ജില്ലകളിലും പ്രത്യേകമായി ഒരു ആംബുലന്‍സ്, ഐസൊലേഷന്‍ വാര്‍ഡ്, ഇന്‍ഫ്‌ളുവന്‍സ ലക്ഷണങ്ങളുള്ളവര്‍ക്ക് പ്രത്യേക ട്രയാജ് എന്നിവ സജ്ജമാക്കുന്നതിനും, പിപിഇ കിറ്റ് ഉള്‍പ്പടെയുള്ള സാമഗ്രികള്‍ ഉറപ്പുവരുത്തുന്നതിനുമുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനിവ് 108 ആംബുലന്‍സിന്‍റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

ഇതോടൊപ്പം സംസ്ഥാന തലത്തിലും എല്ലാ ജില്ലകളിലും സര്‍വയലന്‍സ് ആന്‍ഡ് ടെസ്‌റ്റിങ്, ലോജിസ്‌റ്റിക്‌സ്, പരിശീലനം, ബോധവല്‍ക്കരണം, മാനസിക പിന്തുണ എന്നിവയ്ക്കായി പ്രത്യേക ടീമുകള്‍ രൂപീകരിക്കും. രോഗം സംശയിക്കുന്നവരുടെ സാമ്പിള്‍ പ്രാഥമിക പരിശോധനയ്ക്കായി കോഴിക്കോട് വൈറല്‍ റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്‌റ്റിക് ലാബിനോടൊപ്പം നാളെ ഉച്ചയോടെ ഐസിഎംആറിന്‍റെ മൊബൈല്‍ ലാബും പ്രവര്‍ത്തിക്കുന്നുമെന്ന് അറിയിച്ചിട്ടുണ്ട്.

നിപ രോഗവുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലെയും ജില്ല സര്‍വയലന്‍സ് ഓഫിസര്‍മാര്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, നഴ്‌സിങ് അസിസ്‌റ്റന്‍റുമാര്‍ എന്നിവര്‍ക്കായുള്ള പരിശീലനം കേരള സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ നേതൃത്വത്തില്‍ നടന്നുവരികയാണ്. ഇതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ സാമഗ്രികള്‍ ആരോഗ്യ വകുപ്പിന്‍റെയും ആരോഗ്യ കേരളത്തിന്‍റെയും വെബ്‌സൈറ്റുകളിലും ഫേസ്ബുക്ക് പേജുകളിലും ലഭ്യമാക്കുകയും ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.