ETV Bharat / state

' സ്വത്ത് കണ്ടു കെട്ടലിന്‍റെ പേരിൽ നിരപരാധികളെ വേട്ടയാടാൻ അനുവദിക്കില്ല'; വിഡി സതീശന്‍ - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത

പോപ്പുലർ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ സ്വത്തുക്കൾ കണ്ടു കെട്ടാൻ നീക്കം നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

v d satheeshan  pfi property seizing  pfi  muslim league  opposition leader  latest news in trivandrum  latest news today  വി ഡി സതീശന്‍  പോപ്പുലർ ഫ്രണ്ട്  പ്രതിപക്ഷ നേതാവ്  മുസ്ലീം ലീഗ്  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
'പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്ത് കണ്ടു കെട്ടലിന്‍റെ പേരിൽ നിരപരാധികളെ വേട്ടയാടാൻ അനുവദിക്കില്ല'; വി ഡി സതീശന്‍
author img

By

Published : Jan 23, 2023, 2:46 PM IST

'പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്ത് കണ്ടു കെട്ടലിന്‍റെ പേരിൽ നിരപരാധികളെ വേട്ടയാടാൻ അനുവദിക്കില്ല'; വി ഡി സതീശന്‍

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്ത് കണ്ടു കെട്ടലിന്‍റെ പേരിൽ നിരപരാധികളെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പോപ്പുലർ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ സ്വത്തുക്കൾ കണ്ടു കെട്ടാൻ നീക്കം നടക്കുന്നുണ്ട്. ഇത്തരത്തിൽ വേട്ടയാടപ്പെടുന്നവർക്കിടയിൽ മുസ്ലീം ലീഗ് പ്രവർത്തകരും ഒരു രാഷ്‌ട്രീയവും ഇല്ലാത്തവരുമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'ഒരു തെറ്റും ചെയ്യാതെ ഇവർ തീവ്രവാദികൾ എന്ന ചീത്ത പേരുകൾ കേൾക്കുകയാണ്. ഇത് ഒരുതരത്തിലും അംഗീകരിക്കില്ല. യഥാർത്ഥ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്ത് കണ്ടു കെട്ടലിനെ ആരും എതിർക്കില്ല. സ്വത്ത് കണ്ടുകെട്ടലിന്‍റെ പേരിൽ നടക്കുന്ന തെറ്റായ പ്രവർത്തനങ്ങളെയാണ് എതിർക്കുന്നത്. യുഡിഎഫ് ഇക്കാര്യം ഗൗരവമായി പരിശോധിക്കുമെന്നും' വിഡി സതീശൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.