ETV Bharat / state

'കമ്യൂണിസ്റ്റ് പാർട്ടി ഞങ്ങളെ സമരം നടത്താൻ പഠിപ്പിക്കേണ്ട'; ജോജു വിഷയത്തിൽ വിഡി സതീശൻ - പിണറായി വിജയൻ

പൊലീസ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ജോജു മദ്യപിച്ചെന്ന് പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് നിയമസഭയിൽ പറഞ്ഞു

VD SATHEESHAN  JOJU GEORGE  ജോജു  കമ്യൂണിസ്റ്റ്  ജോജു ജോർജ്  വിഡി സതീശൻ  പിണറായി വിജയൻ  കെഎം ബാലഗോപാൽ
'കമ്യൂണിസ്റ്റ് പാർട്ടി ഞങ്ങളെ സമരം നടത്താൻ പഠിപ്പിക്കേണ്ട'; ജോജു വിഷയത്തിൽ വിഡി സതീശൻ
author img

By

Published : Nov 2, 2021, 12:08 PM IST

തിരുവനന്തപുരം: നടൻ ജോജുവിനെ ആക്രമിച്ച സംഭവത്തിൽ ന്യായീകരണവുമായി പ്രതിപക്ഷ നേതാവ് നിയമസഭയിൽ. പൊലീസ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ജോജു മദ്യപിച്ചെന്ന് പറഞ്ഞത്. ജോജുവിനെ ആരും ആക്രമിച്ചിട്ടില്ല. കേരളത്തിൽ അക്രമ സംഭവങ്ങൾ നടത്തുന്ന കമ്യൂണിസ്റ്റ് പാർട്ടി ഞങ്ങളെ എങ്ങനെ സമരം നടത്താമെന്ന് പഠിപ്പിക്കേണ്ടെന്നും വിഡി സതീശൻ പറഞ്ഞു.

ജോജുവിനെതിരെയുള്ള സുധാകരന്‍റെ പ്രതികരണം കാര്യം അന്വേഷിക്കാതെ എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശത്തിലാണ് പ്രതിപക്ഷ നേതാവിന്‍റെ മറുപടി. മുഖ്യമന്ത്രിക്ക് സംവിധാനങ്ങൾ ഉണ്ടല്ലോ എന്നും ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്നും സതീശൻ പറഞ്ഞു.

ഇതിനിടെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകിയ ധനമന്ത്രി കെഎൻ ബാലഗോപാൽ കോൺഗ്രസിനെ വിമർശിച്ച് രംഗത്തെത്തി. പ്രശസ്ത സിനിമാ താരത്തെ വഴി തടഞ്ഞതും വണ്ടി അടിച്ചു പൊട്ടിച്ചതും ആരാണെന്ന് മന്ത്രി ചോദിച്ചു.

ALSO READ : ജോജുവിന്‍റെ മൊഴി രേഖപ്പെടുത്തും; കോണ്‍ഗ്രസുകാരെ ഇന്ന് കസ്റ്റഡിയിലെടുക്കും

ക്ലിഫ് ഹൗസിനുമുന്നിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടും ഇതുപോലുള്ള പ്രചാരണങ്ങൾ ആരും നടത്തിയില്ലെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു. ഇന്ധനവില വർധനവിനെതിരെ ഷാഫി പറമ്പിൽ എംഎൽഎ കൊണ്ടുവന്ന അടിയന്തരപ്രമേയത്തിനിടെയാണ് വിഷയം സഭയിൽ ചർച്ചയായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.