തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരം മുറി ഉത്തരവ് മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഡാമിന്‍റെ പതിനാലാം മേല്‍നോട്ട സമിതിയില്‍ കേരളം മരം മുറിയ്ക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. അതിന്‍റെ ഭാഗമായാണ് ഡാമില്‍ കേരള തമിഴിനാട് സംയുക്ത പരിശോധന നടന്നത്.
തുടര്‍ന്ന് നടന്ന സെക്രട്ടറി തല യോഗത്തില്‍ മരം മുറിക്കാമെന്ന് തീരുമാനമായി. കേരളം അക്കാര്യം സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്‌തിരുന്നു. ഇതിന് ശേഷം നവംബര്‍ 5-ന് തമിഴ്‌നാട് മന്ത്രിതല സംഘം ഡാമില്‍ സന്ദര്‍ശനം നടത്തുകയും പിന്നാലെ സെക്രട്ടറി തല ചര്‍ച്ചയും നടന്നു.
ALSO READ: Mullaperiyar issue: റോഷി അഗസ്റ്റിന് അവകാശ ലംഘന നോട്ടിസ് നല്‍കി പ്രതിപക്ഷം
അഞ്ച് തമിഴ്‌നാട് മന്ത്രിമാര്‍ ഡാം സന്ദര്‍ശിച്ചു. തുടര്‍ന്നാണ് ഉത്തരവിറങ്ങിയത്. എന്നിട്ടാണ് ഇതൊന്നും മുഖ്യമന്ത്രിയും മന്ത്രിമാരും അറിഞ്ഞില്ലെന്ന് ആവര്‍ത്തിച്ചു പറയുന്നത്.
ഇത് വിശ്വസിക്കാന്‍ വേറെ ആളെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യേണ്ടി വരുമെന്നും സതീശന്‍ പറഞ്ഞു. ഉത്തരവ് ഇറക്കിയ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത് യോഗങ്ങള്‍ നടത്തി മുകളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഇറക്കിയ ഉത്തരവാണെന്നാണ്. ഇത് ഗൂഢാലോചന വ്യക്തമാക്കുന്നതാണ്.
കേരളത്തിന്‍റെ പൊതു താല്‍പര്യത്തെ ഹനിച്ചതിന് സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.