ETV Bharat / state

'താൻ പോയാലും കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല'; ധിക്കാരികളെ പൂവിട്ട് പൂജിക്കാനാകില്ലെന്ന് വി.ഡി സതീശന്‍

ഇപ്പോൾ പാർട്ടിയിൽ നിന്നും പോയവർ ഒരുപാട് അവസരം ലഭിച്ചവരാണ്. അർഹതയില്ലാത്തവർക്ക് സ്ഥാനം കൊടുത്തത് കൊണ്ടുള്ള പ്രശ്‌നങ്ങളാണിതെന്നും വി.ഡി. സതീശൻ.

Nothing will happen if anyone leaves the Congress says VD Satheesan  VD Satheesan  Satheesan  kp anilkumar  VD Satheesan response to KP anil kumar leaving congress  KP anil kumar leaving congress  പ്രതിപക്ഷ നേതാവ്  വിഡി സതീശൻ  താൻ പോയാലും കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല  കെപി അനിൽകുമാർ  അനിൽകുമാർ
താൻ പോയാലും കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്
author img

By

Published : Sep 15, 2021, 3:17 PM IST

Updated : Sep 15, 2021, 3:31 PM IST

തിരുവനന്തപുരം : കെ.പി. അനിൽകുമാർ അല്ല, താൻ പോയാലും കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കോൺഗ്രസ് പ്രസിഡന്‍റ് നിയോഗിച്ച ഡിസിസി പ്രസിഡന്‍റുമാരെ പെട്ടി തൂക്കികൾ എന്ന് ആക്ഷേപിച്ച കെപിസിസി ഭാരവാഹിയെ പൂവിട്ട് പൂജിക്കാനും മാലയിട്ട് സ്വീകരിക്കാനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അസംതൃപ്‌തർ പാർട്ടിയിൽ നിന്ന് പോകട്ടെ എന്ന നിലപാട് കെപിസിസി നേതൃത്വം സ്വീകരിച്ചിട്ടില്ല. തിരുത്താൻ എല്ലാവർക്കും അവസരം നൽകിയിരുന്നു. വിവാദ പരാമർശത്തിൽ വിശദീകരണം ചോദിച്ചപ്പോൾ അതിലും ധിക്കാരപരമായ മറുപടിയാണ് നൽകിയത്.

താൻ പോയാലും കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് വി.ഡി സതീശന്‍

ALSO READ: കെപി അനില്‍കുമാറിന് കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ സ്വീകരണം

ഒരു സംഘടനയിലും ഈ അച്ചടക്കമില്ലായ്‌മ വച്ച് പൊറുപ്പിക്കാവുന്ന കാര്യമല്ല. ഇത്തരം തെറ്റായ പ്രവണതകളെ ചെറുക്കുമ്പോൾ പൊട്ടലും ചീറ്റലും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോൾ പാർട്ടിയിൽ നിന്നും പോയവർ ഒരുപാട് അവസരം ലഭിച്ചവരാണ്. അർഹതയില്ലാത്തവർക്ക് സ്ഥാനം കൊടുത്തത് കൊണ്ടുള്ള പ്രശ്‌നങ്ങളാണിത്. ഒരു പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിലേക്ക് ആളുകൾ പോകുന്നത് പുതിയ സംഭവമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Last Updated : Sep 15, 2021, 3:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.