ETV Bharat / state

കേസ് നടത്തിപ്പിൽ സര്‍ക്കാരിന്‍റെ ഭാഗത്ത്‌ ഗുരുതര വീഴ്‌ച, വിധി ആശ്വാസകരമെന്നും വിഡി സതീശൻ

അട്ടപ്പാടി മധു കൊലക്കേസില്‍ ഫീസ് അടക്കം നൽകാത്തതിനാൽ രണ്ട് തവണ പ്രോസിക്യൂട്ടർമാർ രാജിവച്ചു പോയത് സർക്കാരിന്‍റെ വീഴ്‌ചയാണെന്നും വിഡി സതീശൻ

മധു കൊലക്കേസ്  വി ഡി സതീശൻ  VD SATHEESAN ON MADHU MURDER CASE VERDICT  MADHU MURDER CASE VERDICT  മധു  അട്ടപ്പാടി മധു കൊലക്കേസ്  VD SATHEESAN  അട്ടപ്പാടി  Attappadi
വി ഡി സതീശൻ
author img

By

Published : Apr 4, 2023, 5:06 PM IST

മധു കൊലക്കേസിലെ വിധി ആശ്വാസകരമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: അട്ടപ്പാടി മധു കൊലക്കേസില്‍ പതിനാല് പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി ആശ്വാസകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളം അപമാനഭാരത്താല്‍ തലകുനിച്ച് നിന്ന സംഭവമാണ് മധുവിന്‍റെ കൊലപാതകം. മനസാക്ഷിയുള്ളവരെയെല്ലാം വേട്ടയാടുന്നതായിരുന്നു മധുവിന്‍റെ മുഖം. കേസ് നടത്തിപ്പില്‍ സര്‍ക്കാരിന് ഗുരുതരമായ വീഴ്‌ചകളുണ്ടായിട്ടും 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി കേരളീയ പൊതു സമൂഹത്തിന് സന്തോഷവും ആശ്വാസവും നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മധുവിന്‍റെ അമ്മയുടേയും സഹോദരിയുടേയും പോരാട്ടവീര്യവും നിശ്ചയദാര്‍ഢ്യവും ഈ കേസില്‍ നിര്‍ണായകമായിട്ടുണ്ട്. ആ കുടുംബത്തെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നതായും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കേസ് നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ ഭാഗത്തു നിന്നും ഗുരുതര വീഴ്‌ചയാണുണ്ടായതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സര്‍ക്കാരും പ്രോസിക്യൂഷനും പലപ്പോഴും നിസംഗരായിരുന്നു. സാക്ഷികളെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ച ഘട്ടങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമായിരുന്നില്ല. മധുവിന്‍റെ അമ്മയേയും സഹോദരിയേയും പ്രതികളുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തി. ഇതെല്ലാം നടന്നിട്ടും പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

14 പേർ കുറ്റക്കാർ: മധു കേസിലെ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരനെന്ന് മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റി കോടതി കണ്ടെത്തിയിരിക്കുന്നത്. ഒന്നാം പ്രതി ഹുസൈൻ മേച്ചേരിയിൽ, രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്‌ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

കേസിലെ രണ്ട് പ്രതികളെ വെറുതെവിട്ടു. 13 പ്രതികള്‍ക്കെതിരെ നരഹത്യക്കുറ്റവും അന്യായമായി സംഘം ചേരല്‍, പരിക്കേല്‍പ്പിക്കല്‍, പട്ടികവര്‍ഗ അതിക്രമം എന്നീ കുറ്റങ്ങളുമാണ് ചുമത്തിയിരിക്കുന്നത്. ഒരു പ്രതിക്കെതിരെ ബലപ്രയോഗം വകുപ്പ്‌ മാത്രമാണ് ചുമത്തിയത്. പ്രതികളുടെ ശിക്ഷ നാളെ പ്രഖ്യാപിക്കും.

ആൾക്കൂട്ട കൊലപാതകം: 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്‍റെയും മല്ലിയുടെയും മകൻ മധു എന്ന 30കാരൻ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കള്ളനെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം മധുവിനെ പിടികൂടി അട്ടപ്പാടിയിലെ മുക്കാലിയിൽ എത്തിച്ച് മർദിച്ചത്. തുടർന്ന് പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുമ്പോഴേക്കും മധു മരിച്ചിരുന്നു.

പൂർത്തിയാക്കിയ കേസിൽ വിധി പറയാനായി മൂന്ന് തവണ നീട്ടിയ ശേഷമാണ് ഇന്ന് വിധി പറയാനായി പരിഗണിച്ചത്. സംഭവം നടന്നത് നാല് വർഷം ആയിട്ടും വിചാരണ തുടങ്ങാത്തതിൽ മധുവിന്‍റെ അമ്മ 2022ൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് നടത്തിപ്പിനായി രണ്ട് അഭിഭാഷകർക്ക് ചുമതല നൽകിയെങ്കിലും അവർ കേസ് ഏറ്റെടുത്തില്ല.

തുടർന്ന് സി രാജേന്ദ്രനെ പ്രോസിക്യൂട്ടറായും രാജേഷ് മേനോനെ അഡീഷണൽ പ്രോസിക്യൂട്ടറായും നിയമിച്ചതിന് ശേഷമാണ് വിചാരണ തുടങ്ങാനായത്.

ALSO READ: മധു വധക്കേസില്‍ 14 പേര്‍ കുറ്റക്കാര്‍ ; മനപ്പൂർവമല്ലാത്ത നരഹത്യയെന്ന് കോടതി, വിധി നാളെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.