തിരുവനന്തപുരം : ഏറ്റവും കൂടുതൽ തിരക്കുള്ളവരാണ് ഏറ്റവും വലിയ വായനക്കാരൻ അവർ അനുഭവിക്കാത്ത അനുഭവങ്ങളെ എഴുത്തിലൂടെ നല്‍കാൻ കഴിയുന്നതാണ് എഴുത്തുകാരന്‍റെ മിടുക്ക്. എന്നാൽ പുസ്‌തകങ്ങളിൽ വായിച്ച കാര്യങ്ങൾ യഥാർഥ്യമാകുമ്പോൾ ഭയപ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അന്താരാഷ്ട്ര നിയമസഭ പുസ്‌തകോത്സവത്തിൽ സംഘടിപ്പിച്ച 'വായനയിലെ ഉന്മാദങ്ങൾ'എന്ന ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം (VD Satheesan About Book Fair).
ചില പുസ്‌തകങ്ങൾ വായിക്കുമ്പോൾ വ്യത്യസ്‌തമായ അനുഭവങ്ങളാണ് തനിക്ക് ലഭിച്ചത്. എഴുത്തുകാരുടെ ഭാവന പ്രപഞ്ചത്തേക്ക് നമ്മളെ കൊണ്ട് പോകും. പാമുഖിന്‍റെയും മാർക്കേസിന്‍റെയും പുസ്‌തകങ്ങൾ അവരുടെ നാടുകളിലേക്ക് നമ്മളെ പോകാൻ നിർബന്ധിക്കും. എമിലി ബ്രുന്‍റോയുടെ വുദറിങ് ഹൈറ്റ്‌സിലെ തണുത്ത കാറ്റും സിവി ബാലകൃഷ്‌ണന്‍റെ ആയുസിന്‍റെ പുസ്‌തകം വായിച്ചപ്പോൾ കുന്തിരിക്കത്തിന്‍റെ സുഗന്ധവും താൻ അനുഭവിച്ചു (International Book Fair In Thiruvananthapuram).
വായിച്ച പുസ്‌തകങ്ങളിൽ കഥ യഥാർഥ്യമാകുമ്പോൾ ഭയപ്പെടുന്നു. ജൂതരോട് കാണിച്ച ക്രൂരത ഇന്ന് ലോകത്ത് ന്യൂനപക്ഷങ്ങളോട് കാണിക്കുന്നു. ഇത് ഭയപ്പെടുത്തുന്നതാണെന്നും വിഡി സതീശന്‍ പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യം എഴുത്തുകാരന് നൽകണമെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായം. എന്നാൽ അധികാരം നിർബന്ധമാക്കുന്ന ചില അതിർവരമ്പുകൾ ഉണ്ട്. കാരണം വെള്ളത്തിന് തീ പിടിപ്പിക്കുന്ന ഈ കാലത്ത് ആവിഷ്‌കാര സ്വാതന്ത്ര്യം ഏതു വിധത്തിൽ വേണമെന്ന ചർച്ച ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു (VD Satheesan In International Book Fair).
തലസ്ഥാനത്തെ അന്താരാഷ്ട്ര പുസ്‌തകോത്സവം: തലസ്ഥാനത്ത് വായനയുടെ വസന്തം തീര്‍ക്കുകയായിരുന്നു കേരള നിയമസഭയുടെ രണ്ടാമത് അന്താരാഷ്ട്ര പുസ്‌തകോത്സവം. ഒന്നാം പതിപ്പിന്‍റെ വന്‍ വിജയം സൃഷ്‌ടിച്ച ആത്മവിശ്വാസത്തിലാണ് രണ്ടാം പതിപ്പിന് കേരള പിറവി ദിനം മുതല്‍ ഒരാഴ്‌ച നിയമസഭ പരിസരം വേദിയായത്. മുഖ്യമന്ത്രി പിണറായി വിജയൻ പുസ്‌തകോത്സവം ഉദ്‌ഘാടനം ചെയ്‌തു (CM Pinarayi Vijayan Inaugurated Book Fair).
വായന ലഹരിയാക്കിയവര്‍ക്കും വായനയ്ക്ക് തുടക്കമിടുന്നവര്‍ക്കും എല്ലാത്തരം പുസ്‌തക പ്രേമികള്‍ക്കും വായനയാണ് ലഹരിയെന്ന മുദ്രാവാക്യവുമായി അന്തര്‍ദേശീയ സാഹിത്യകാരന്മാരടക്കം പങ്കെടുത്ത പുസ്‌തക ചര്‍ച്ചകളാണ് കേരള നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിന് മാറ്റ് കൂട്ടിയത്. 250 ലധികം സ്റ്റാളുകളുമായി നവംബര്‍ ഒന്ന് മുതല്‍ ഒരാഴ്‌ച നീണ്ടു നിന്നതാണ് പുസ്‌തകോത്സവം. 150 ലധികം പ്രസാധകർ ഫെസ്റ്റിവലില്‍ പങ്കാളികളായി.
Also read: അക്ഷരങ്ങളാണ് ലോകം, പുസ്‌തകോത്സവങ്ങളാണ് ഊർജം ; മേളകളെ അതിജീവന വേദികളാക്കി മാർട്ടിൻ