ETV Bharat / state

V D Satheesan | 'ഉന്നത വിദ്യാഭ്യാസ മേഖല അനിശ്ചിതത്വത്തില്‍, ആര്‍ ബിന്ദുവിനെ പുറത്താക്കണം': വിഡി സതീശന്‍

സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തിലെ വിദ്യാഭ്യാസ മേഖല തികഞ്ഞ പരാജയമാണെന്നും സ്വന്തക്കാരെ പ്രിൻസിപ്പൽമാരായി നിയമിക്കാൻ വേണ്ടി നീക്കം നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്നും വിഡി സതീശന്‍.

VD Satheesan criticized Minister R Bindu and CPM  ഉന്നത വിദ്യാഭ്യാസ മേഖല അനിശ്ചിതത്വത്തില്‍  ആര്‍ ബിന്ദുവിനെ പുറത്താക്കണം  വിഡി സതീശന്‍  Minister R Bindu and CPM  VD Satheesan criticized Minister R Bindu and CPM  VD Satheesan
വിഡി സതീശന്‍
author img

By

Published : Jul 29, 2023, 12:43 PM IST

വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഎം അനുകൂല സംഘടനകള്‍ ഭരണത്തില്‍ അനാവശ്യമായി കൈ കടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിഎസ്‌സിയെ പോലും നോക്കുകുത്തിയാക്കി കൊണ്ട് അധികാരമില്ലാത്ത ആളുകളെയാണ് ജോലിയില്‍ തിരുകി കയറ്റുന്നത്. യുജിസി ചട്ടങ്ങളെ കാറ്റില്‍ പറത്തി സ്വന്തം താത്‌പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി.

തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തക്കാരെ പ്രിൻസിപ്പൽമാരായി നിയമിക്കാൻ വേണ്ടി നീക്കം നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു മന്ത്രി സ്ഥാനം ഒഴിയണമെന്നും അല്ലാത്ത പക്ഷം മുഖ്യമന്ത്രി ബിന്ദുവിനെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രി സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മുൻപ് എങ്ങുമില്ലാത്ത അനിശ്ചിതത്വമാണ്.

പ്ലസ് വൺ സീറ്റുകളില്ലാതെ പൊതുവിദ്യാഭ്യാസ മേഖലയും തകരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒന്‍പത് സര്‍വകലാശാകളില്‍ വൈസ് ചാന്‍സലര്‍മാറില്ലെന്നും താത്‌പര്യമുള്ളവരെ ഇന്‍ചാര്‍ജുമാരാക്കി സര്‍വകലാശാലകളില്‍ ഇന്‍ചാര്‍ജ് ഭരണമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള സര്‍ക്കാറിന്‍റെ തികഞ്ഞ പരാജയമാണിതെന്നും ഇതെല്ലാം കേരളത്തെ ഗൗരവമായി ബാധിക്കുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു.

വലിയ വിലക്കയറ്റം ഉണ്ടാകുകയും അതിനെ നേരിടാന്‍ മാര്‍ക്കറ്റില്‍ ഇടപെടാനാകാതെ സിവില്‍ സപ്ലൈ കോര്‍പറേഷന്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്. കെഎസ്‌ആര്‍ടിസ്ക്ക് സാമാനമായ സ്ഥിതി സിവില്‍ സപ്ലൈയ്‌സില്‍ വരുന്നു.

സിപിഎം-ബിജെപി കൊലവിളിയെ കുറിച്ചും പ്രതികരണം: സിപിഎം നേതാക്കളും ബിജെപി നേതാക്കളും പരസ്‌പരം നടത്തിയത് കൊലവിളിയാണെന്നും കലാപമുണ്ടാക്കാനും സംഘർഷം ഉണ്ടാക്കാനും ബോധപൂർവമുള്ള ശ്രമമാണ് കൊലവിളി പ്രസംഗം എന്നും വിഡി സതീശന്‍ പറഞ്ഞു. എത്ര ഉന്നത നേതാവായാലും അവർക്കെതിരെ കേസ് എടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സിപിഎo ബിജെപി നേതാക്കൾ നടത്തുന്ന കൊലവിളി പ്രസംഗത്തെ വിമർശിച്ച അദ്ദേഹം ഇത് സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണെന്നും കുറ്റപ്പെടുത്തി.

സിപിഎമ്മിനും ബിജെപിക്കും എതിരെ കേസില്ല. മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഇത്തരത്തില്‍ കൊലവിളി നടത്തിയാല്‍ അപ്പോള്‍ തന്നെ കേസെടുക്കുമെന്നും എന്നാല്‍ ഞങ്ങളാരും ഇത്തരം വാചകങ്ങള്‍ ഉപയോഗിക്കാത്തവരാണെന്നും വിഡി സതീശന്‍ പറഞ്ഞു. സിപിഎമ്മും ബിജെപിയും പരസ്‌പരം കൊലവിളികള്‍ നടത്തി കേരളത്തിന്‍റെ സമാധാനം നഷ്‌ടപ്പെടുത്തുകയാണ്. എന്നാല്‍ എല്ലാവരെയും ഒന്നിപ്പിക്കുകയാണ് യുഡിഎഫിന്‍റെ ലക്ഷ്യമെന്നും യുസിസിയെയും മണിപ്പൂര്‍ സംഭവങ്ങളെയും ചെറുക്കാനുള്ള നീക്കത്തിലാണ് ഞങ്ങളെല്ലെന്നും ഒരാള്‍ക്ക് ഒരു പ്രശ്‌നമുണ്ടായാല്‍ എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വൈശാഖിനെതിരെ നടപടി വേണം: പാർട്ടിയിൽ ഒതുക്കി തീർക്കേണ്ട കാര്യങ്ങൾ അല്ല സിപിഎം നേതാവ് വൈശാഖിന്‍റെ കേസ്. പാർട്ടി കോടതിയാണ് ഇപ്പോൾ തീരുമാനങ്ങൾ എടുക്കുന്നത്. പരാതി പൊലീസിന് കൈമാറാനുള്ള ആർജവം സിപിഎം കാണിക്കണം. ക്രിമിനൽ കുറ്റം ഒതുക്കി തീർക്കാൻ ശ്രമിക്കുകയാണ് സിപിഎം എന്നും അദ്ദേഹം പറഞ്ഞു.

Also Read: എംജി സർവകലാശാല വിസി നിയമനം: സാബു തോമസിന്‍റെ പേരൊഴിവാക്കി പുതിയ പാനൽ നൽകിയെന്ന് മന്ത്രി ബിന്ദു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.