ETV Bharat / state

ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി; 'ചരിത്രത്തില്‍ ആദ്യം, എസ്‌എഫ്‌ഐയുടെ പ്രവൃത്തി മുഖ്യമന്ത്രിയുടെ അറിവോടെ': വിഡി സതീശന്‍ - പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

SFI Protest Against Governor: ഗവര്‍ണര്‍ക്ക് നേരെയുണ്ടായ എസ്‌എഫ്‌ഐ കരിങ്കൊടി പ്രതിഷേധത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍. മുഖ്യമന്ത്രിയുടെ അറിവില്ലാതെ എസ്‌എഫ്‌ഐ കരിങ്കൊടി കാണിക്കില്ലെന്നും അദ്ദേഹം. എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുമോയെന്നും ചോദ്യം.

ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി  SFI Protest Against Governor  VD Satheesan Criticzed Cm Pinarayai Vijayan  Cm Pinarayai Vijayan  SFIs Black Flag Protest Against Governor  Black Flag Protest Against Governor  Governor  എസ്‌എഫ്‌ഐ കരിങ്കൊടി പ്രതിഷേധം  എസ്‌എഫ്‌ഐ കരിങ്കൊടി  എസ്‌എഫ്‌ഐ  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍  ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധം
SFI Protest Against Governor; VD Satheesan Criticzed Cm Pinarayai Vijayan
author img

By ETV Bharat Kerala Team

Published : Dec 11, 2023, 9:25 PM IST

Updated : Dec 12, 2023, 8:15 AM IST

തിരുവനന്തപുരം : ഗവര്‍ണറെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി ക്രിമിനലുകളെ അയച്ചെന്ന ആരോപണം സംസ്ഥാന ചരിത്രത്തില്‍ ആദ്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ അറിവില്ലാതെ തുടര്‍ച്ചയായി കരിങ്കൊടി കാണിക്കില്ലെന്നത് വ്യക്തമാണെന്നും അദ്ദേഹം. സംഭവത്തില്‍ വാര്‍ത്ത കുറിപ്പിലൂടെ പ്രതികരിക്കുകയായിരുന്നു വിഡി സതീശന്‍ (Black Flag Protest Against Governor).

ഇരട്ടത്താപ്പും രാഷ്‌ട്രീയ പാപ്പരത്തവുമാണ് പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന് കാണിക്കുന്നതെന്നും അദ്ദേഹം. നവകേരള ബസിനെതിരെ കരിങ്കൊടി കാണിക്കുന്ന കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കാന്‍ പാര്‍ട്ടിയുടെ ഗുണ്ടകള്‍ക്ക് ആഹ്വാനം നല്‍കിയ മുഖ്യമന്ത്രി തന്നെയാണ് ഗവര്‍ണറെ കരിങ്കൊടി കാണിക്കാനും ആളെ വിട്ടത് (VD Satheesan Criticzed Cm Pinarayai Vijayan).

എസ്എഫ്ഐ പ്രവര്‍ത്തകര്‍ വാഹനത്തിന് മുമ്പില്‍ ചാടി കരിങ്കൊടി കാണിക്കുമ്പോള്‍ ആരാണ് 'രക്ഷാപ്രവര്‍ത്തനം' നടത്തേണ്ടതെന്ന് കൂടി മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ ഔദ്യോഗിക വാഹനത്തില്‍ വന്നിടിച്ചെന്ന് ഗവര്‍ണര്‍ തന്നെ ആരോപിക്കുന്ന സ്ഥിതിക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുമോയെന്നത് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു (Governor Arif Mohammed Khan).

തിരുവനന്തപുരം വഴുതക്കാട് വച്ചാണ് ഗവര്‍ണറുടെ വാഹനത്തിന് നേരെ എസ്‌എഫ്ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. കമ്മിഷണര്‍ ഓഫിസിന് സമീപത്തെ സ്വകാര്യ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. സര്‍വകലാശാലകളെ സംഘ്‌പരിവാര്‍ കേന്ദ്രങ്ങളാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധത്തിന് പിന്നാലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.

Last Updated : Dec 12, 2023, 8:15 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.