തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വട്ടിയൂര്‍ക്കാവില്‍ ഇക്കുറി വികസനത്തിനാണ് വോട്ടെന്ന് മണ്ഡലത്തിലെ വോട്ടര്‍മാര്‍. സെക്രട്ടറിയേറ്റിനും നിയമസഭയക്കും തൊട്ടടുത്ത് കിടക്കുന്ന വട്ടിയൂര്‍ക്കാവ് നിയമസഭ മണ്ഡലത്തില്‍ വികസനം വഴിമുട്ടിയെന്നാണ് വോട്ടര്‍മാരുടെ പരാതി. വട്ടിയൂര്‍ക്കാവില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രധിനികളാരും അര്‍ഹിക്കുന്ന പരിഗണന മണ്ഡലത്തിന് നല്‍കിയിട്ടില്ലെന്നും വോട്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.
തിരുവനന്തപുരം നഗരസഭയിലെ 24 വാര്‍ഡുകള്‍ ചേര്‍ന്ന വട്ടിയൂര്‍ക്കാവില്‍ വേണ്ടത്ര വികസനം എത്താത്തതില്‍ അതൃപ്തരാണ് വോട്ടര്‍മാരില്‍ ഏറെയും. വികസന മുരടിപ്പിന് മണ്ഡലത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ തന്നെയാണ് ഉദാഹരണമെന്ന് വട്ടിയൂര്‍കാവുകാര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പിനെ രാഷ്‌ട്രീയപോരാട്ടമായി കാണുന്നവരും കുറവല്ല. മുന്നണികളില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വോട്ടര്‍മാരുടെ അഭിപ്രായം പരിഗണിച്ച് മികച്ച സ്ഥാനാര്‍ഥികളെ രംഗത്തിരക്കി കളം പിടിക്കാനാണ് ഇടതു വലതു മുന്നണികളുടെയും ബിജെപിയുടെയും ശ്രമം.