ETV Bharat / state

വട്ടിയൂർക്കാവില്‍ കെ മോഹൻകുമാറിനായി 'ഓട്ട പ്രചാരണം' - തെരഞ്ഞെടുപ്പ് പ്രചാരണം വട്ടിയൂർക്കാവ്

വട്ടിയൂർക്കാവ് മണ്ഡലത്തിലുടനീളം ഓടിയാണ് കായിക താരം കൃഷ്‌ണകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹൻകുമാറിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്.

വട്ടിയൂർക്കാവ്
author img

By

Published : Oct 16, 2019, 10:13 PM IST

Updated : Oct 16, 2019, 11:02 PM IST

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി കെ മോഹൻകുമാറിന് വേണ്ടി വ്യത്യസ്‌ത തെരഞ്ഞെടുപ്പ് പ്രചാരണം. മണ്ഡലം മുഴുവൻ ഓടിയാണ് കൃഷ്‌ണകുമാർ എന്ന യുവാവ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. സംസ്ഥാന സർക്കാരിന്‍റെ നിലപാടുകളും പിഎസ്‌സി ക്രമക്കേട് വിഷയവും ഉയർത്തി കാട്ടിയാണ് കൃഷ്‌ണകുമാറിന്‍റെ ഓട്ടം. പട്ടം പിഎസ്‌സി ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച ഓട്ടം കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി ഉദ്ഘാടനം ചെയ്‌തു. 35 കിലോമീറ്ററോളമാണ് മണ്ഡലത്തിലൂടെ കൃഷ്‌ണകുമാര്‍ ഓടിയത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രചരാണാർഥം നിലമ്പൂർ മുതൽ വണ്ടൂർ വരെ കൃഷ്‌ണകുമാര്‍ ഓടിയിരുന്നു.

വട്ടിയൂർക്കാവില്‍ കെ മോഹൻകുമാറിനായി 'ഓട്ട പ്രചാരണം'

Intro:വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.മോഹൻകുമാറിനു വേണ്ടി വ്യത്യസ്ഥമായ പ്രചരണവുമായി കായിക താരമായ കൃഷ്ണകുമാർ.മണ്ഡലത്തിലൂടെ മുഴുവൻ ഓടിയാണ് കൃഷ്ണ കുമാറിന്റെ പ്രചരണം

Body:സംസ്ഥാന സർക്കാരിന്റെ നിലപാടുളിലും പി.എസ് സി ക്രമക്കേടുകളും ഉയർത്തിയാണ് കൃഷ്ണ കുമാറിന്റെ ഓട്ടം.

ബൈറ്റ് കൃഷ്ണ കുമാർ

പട്ടം പി എസ് സി ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച ഓട്ടം കെ പി സി സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി ഉദ്ഘാടനം ചെയ്തു. 35 കിലോ മീറ്ററോളമാണ് മണ്ഡലത്തിലൂടെയുള്ള കൃഷ്ണകുമാർ ഓടിയത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രചരാണാർത്ഥം നിലമ്പൂർ മുതൽ വണ്ടൂർ വരെ കൃഷ്ണകുമാർ ഓടിയിരുന്നു

Conclusion:ഇ ടി വി ഭാരത് തിരുവനന്തപുരം
Last Updated : Oct 16, 2019, 11:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.