ETV Bharat / state

വന്ദേ ഭാരതത്തിന്‍റെ രണ്ടാം ഘട്ടത്തിൽ കേരളത്തിലേക്ക് 30 വിമാനങ്ങൾ - വന്ദേ ഭാരത്

17 വിമാനങ്ങളാണ് യു.എ.ഇ ,ഒമാൻ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ തുടങ്ങി ഗൾഫ് രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ എത്തുന്നത്

vandhe bharath  air india  meo  kerala  pravasi  തിരുവനന്തപുരം  വന്ദേ ഭാരത്  കൊവിഡ്
വന്ദേ ഭാരത്തിന്‍റെ രണ്ടാം ഘട്ടത്തിൽ കേരളത്തിലേക്ക് 30 വിമാനങ്ങൾ
author img

By

Published : May 16, 2020, 12:42 PM IST

Updated : May 16, 2020, 1:00 PM IST

തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് വിദേശത്ത് കുടുങ്ങിയ മലയാളികളുമായി കേരളത്തിൽ ഈ മാസം 30 വിമാനങ്ങൾ എത്തും. ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ വിമാനങ്ങൾ എത്തുന്നത്. ഫിലിപ്പെൻസ്, മലേഷ്യ, യു.കെ, ഇറ്റലി, ഇന്തോനേഷ്യ, അയർലന്‍റ്, ഓസ്ട്രേലിയ, ഉക്രൈയിൽ, താജിക്കിസ്ഥാൻ , റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നും വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വിമാനം എത്തുന്നുണ്ട്. 17 വിമാനങ്ങളാണ് യു.എ.ഇ, ഒമാൻ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ തുടങ്ങി ഗൾഫ് രാജ്യങ്ങളിൽ നിന്ന് മാത്രം സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ എത്തുന്നത്.

അബുദാബിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള വിമാനം ഇന്ന് രാത്രി 10:40 ന് എത്തും.നാളെ മസ്ക്കറ്റിൽ നിന്നും തിരുവനന്തപുരത്തേയ്ക്കു വിമാനമെത്തുന്നുണ്ട്. ചൊവ്വാഴ്ച റിയാദിൽ നിന്നും കോഴിക്കോടേയ്ക്കും വിമാനമുണ്ട്. കേന്ദ്ര സർക്കാരിന്‍റെ വന്ദേ ഭാരത് ദൗത്യത്തിന്‍റെ രണ്ടാം ഘട്ടമായാണ് വിമാനങ്ങൾ എത്തുന്നത്. കൊച്ചിയിലേയ്ക്കാണ് ഏറ്റവും കൂടുതൽ വിമാനങ്ങൾ എത്തുന്നത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലാണ് യാത്രാക്കാർ വിവിധ രാജ്യങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് എത്തുക. മടങ്ങിയെത്തുന്ന പ്രവാസികൾ നോർക്കയിൽ രജിസ്റ്റർ ചെയ്യണം.

Last Updated : May 16, 2020, 1:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.