ETV Bharat / state

വൈക്കം സത്യഗ്രഹത്തിലെ മുന്നണി പോരാളി ആമചാടി തേവന് സ്‌മൃതിമണ്ഡപം; അനാച്ഛാദനം മെയ് 29ന് - ആമചാടി തേവന് സ്‌മൃതിമണ്ഡപം

വൈക്കം സത്യഗ്രഹ ശതാബ്‌ദി. ആമചാടി തേവന് സ്‌മൃതിമണ്ഡപം ഒരുക്കി. ആനന്ദ് രാജ് അംബേദ്‌കർ മെയ് 29ന് സ്‌മൃതിമണ്ഡപം അനാച്ഛാദനം ചെയ്യും.

ആമചാടി തേവൻ  ആമചാടി തേവൻ സ്‌മൃതിമണ്ഡപം  വൈക്കം സത്യഗ്രഹ ശതാബ്‌ദി  വൈക്കം സത്യഗ്രഹ ശതാബ്‌ദി ആമചാടി തേവൻ  ആമചാടി തേവൻ സ്‌മൃതിമണ്ഡപം അനാച്ഛാദനം  കെപിസിസി വൈക്കം സത്യഗ്രഹം അനാച്ഛാദനം  ആനന്ദ് രാജ് അംബേദ്‌കർ  kpcc amachadi thevan smriti mandapam  kpcc vaikom satyagaraham  Anandraj Ambedkar  vaikom satyagraha  vaikom satyagraha amachadi thevan  ആമചാടി തേവന് സ്‌മൃതിമണ്ഡപം  വൈക്കം സത്യഗ്രഹം
ആമചാടി തേവൻ
author img

By

Published : May 22, 2023, 12:32 PM IST

തിരുവനന്തപുരം : വൈക്കം സത്യഗ്രഹത്തിലെ മുന്നണി പോരാളി ആയിരുന്ന ആമചാടി തേവന് സ്‌മൃതിമണ്ഡപം ഒരുക്കി കോൺഗ്രസ്. ആമചാടി തേവൻ സ്‌മൃതിമണ്ഡപം ആനന്ദ് രാജ് അംബേദ്‌കർ അനാച്ഛാദനം ചെയ്യും. ഈ മാസം 29-ാം തിയതി 11.30 ന് തൃപ്പുണിത്തുറ ആമചാടി ദ്വീപിൽ നടക്കുന്ന സമ്മേളനത്തിലാണ് സ്‌മൃതിമണ്ഡപം അനാച്ഛാദനം ചെയ്യുന്നത്.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യുന്ന ചടങ്ങിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ അധ്യക്ഷത വഹിക്കും. ഭരണഘടന ശിൽപിയായ ഡോ. ബി ആർ അംബേദ്ക്കറുടെ ചെറുമകനായ ആനന്ദ് രാജ് അംബേദ്‌കറാണ് സ്‌മൃതിമണ്ഡപം അനാച്ഛാദനം ചെയ്യുന്നത്. പ്രമുഖ നേതാക്കളടക്കം പരിപാടിയിൽ പങ്കെടുക്കും. മാത്രമല്ല തൃപ്പൂണിത്തുറ ആമചാടി ദ്വീപിലെ തേവന്‍റെ ശവകുടീരവും വീടും നവീകരിക്കുകയും ചെയ്‌തു.

കെ പി സി സി വൈക്കം സത്യഗ്രഹത്തിന്‍റെ ഒരു വർഷം നീളുന്ന ശതാബ്‌ദി ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ചാണ് പ്രസ്‌തുത പരിപാടിയും നടത്തുന്നത്. മാർച്ച് 30ന് എ ഐ സി സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷം ഉദ്‌ഘാടനം ചെയ്‌തത്.

എ ഐ ക്യാമറ പദ്ധതി, മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ : എ ഐ ക്യാമറ പദ്ധതിയിലെ അഴിമതി ആരോപണത്തിൽ പ്രതിപക്ഷത്തിനെതിരെ പരോക്ഷ വിമർശനം ഉന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായി പ്രതികരിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ നുണയാണെന്ന് ജനങ്ങളോട് പറയാൻ മുഖ്യമന്ത്രി പിണറായി വിജയന് നട്ടെല്ലുണ്ടോയെന്നും അങ്ങനെയെങ്കില്‍ അത് തെളിയിക്കട്ടെയെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എന്ത് കാര്യവും ആർക്കും നിഷേധിക്കാമെന്നും അത്ര നട്ടെല്ലുണ്ടെങ്കിൽ സ്വതന്ത്രമായ ജുഡീഷ്യൽ അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാകണമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിന് വേണ്ടിയാണ് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയെ കൊണ്ട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചതെന്നും സുധാകരൻ കുറ്റപ്പെടുത്തി.

സെക്രട്ടേറിയറ്റ് വളയലിനിടെ സർക്കാർ ജീവനക്കാരെ തടഞ്ഞ സംഭവത്തിൽ, സമരം നടക്കുമ്പോൾ കൈക്കരുത്ത് കൊണ്ട് അകത്ത് കടക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും അങ്ങനെ വരുമ്പോള്‍ ആരെയാണെങ്കിലും തടയുമെന്നും സുധാകരൻ പറഞ്ഞു. ഓഫിസിലേക്ക് പോകുന്നത് വിലക്കുക മാത്രമാണ് ചെയ്‌തത്. അസഭ്യം പറയുകയോ കയ്യേറ്റം ചെയ്യുകയോ ചെയ്‌തിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

കാട്ടാക്കട ക്രിസ്ത്യൻ കോളജ് തെരഞ്ഞെടുപ്പിലെ എസ്എഫ്ഐ ആൾമാറാട്ടത്തിലും കെ സുധാകരൻ വിമർശനം ഉന്നയിച്ചു. പ്രിൻസിപ്പാളിനെതിരെ മാത്രം നടപടി എടുത്ത് കേസ്‌ ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെ സുധാകരൻ പറഞ്ഞു. പൊലീസ് കേസെടുത്തില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരെയും പ്രതികളാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: എ ഐ ക്യാമറ വിവാദം : നട്ടെല്ലുണ്ടെങ്കിൽ പിണറായി വിജയൻ ജുഡീഷ്യൽ അന്വേഷണം നടത്തട്ടെ, വെല്ലുവിളിച്ച് കെ സുധാകരൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.